മഹിളവേദി പ്രവേശനോത്സവം
text_fieldsകുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് മഹിളവേദി മലയാള ഭാഷ പരീക്ഷാ പ്രവേശനോത്സവം സംഘടിപ്പിച് ചു.
രക്ഷാധികാരി ഷെരീഫ് താമരശ്ശേരി ഉദ്ഘാടനം ചെയ്തു. മഹിളവേദി പ്രസിഡൻറ് ഇന്ദിരാ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മലയാള ഭാഷാ മിഷൻ കുവൈത്ത് ചാപ്റ്റർ പ്രതിനിധി സജീവ് ജോർജ് കേരളപ്പിറവി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
അസോസിയേഷൻ ആക്ടിങ് പ്രസിഡൻറ് ടി.വി. അസ്ലം, ജനറൽ സെക്രട്ടറി ടി.കെ. അബ്ദുൽ നജീബ്, ട്രഷറർ പി.വി. വിനീഷ്, വൈസ് പ്രസിഡൻറ് കെ. ഷൈജിത്, രക്ഷാധികാരികളായ ഹമീദ് കേളോത്ത്, ഇ.സി. ഭരതൻ, ബാലവേദി സെക്രട്ടറി ഇഷൻവി ശ്രീദത്ത് എന്നിവർ സംസാരിച്ചു. മലയാളം മിഷൻ പ്രതിനിധി സജി ജനാർദനൻ മലയാള ഭാഷ പഠന ക്ലാസെടുത്തു. മലയാളം മിഷൻ പ്രതിനിധിക്ക് അസോസിയേഷൻ വിശിഷ്ടാംഗം പ്രമോദ് ഉപഹാരം നൽകി. മഹിളവേദി ആക്ടിങ് സെക്രട്ടറി അനീച്ച ഷൈജിത്ത് സ്വാഗതവും വൈസ് പ്രസിഡൻറ് ജീവ ജയേഷ് നന്ദിയും പറഞ്ഞു.
