മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ ഇഫ്താർ
text_fieldsമാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ ഇഫ്താർ സംഗമത്തിൽ
റയ്യാൻ ഖലീൽ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ ഇഫ്താർ സംഗമം സുലൈബിയ റിസോർട്ടിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് റിയാസ് അധ്യക്ഷതവഹിച്ചു.
ഐമൻ ഖലീൽ ഖിറാത്ത് നടത്തി. റയ്യാൻ ഖലീൽ റമദാൻ സന്ദേശം കൈമാറി. മാഹി വനിതകൾ തയാറാക്കിയ മാഹി വിഭവങ്ങൾ കൊണ്ടുള്ള നോമ്പുതുറ നാടോർമകൾ ഉണർത്തി.ഖലീലുറഹ്മാൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കഴിഞ്ഞ വർഷം ഇരുപത്തേഴ് ലക്ഷത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയതായി അറിയിച്ചു.
ഉപദേശക സമിതി അംഗങ്ങളായ ഡോ. അമീർ അഹ്മദ്, ഹംസ മേലേക്കണ്ടി, ഫസീഹുല്ല, ഡോ. അബ്ദുൽ ഫത്താഹ്, ആസിഫ് ഫരീജ്, മുൻ പ്രസിഡന്റുമാരായ ഷാജഹാൻ, അസ്മർ, ശഫീഖ് എന്നിവർ സംബന്ധിച്ചു. നാസർ, റനീസ്, ഷിറാസ് , ഷയീസ്, സജീർ, നിയാസ്, മുനീർ അഹ്മദ്, റോഷൻ, അനീസ് ഫാറൂഖി, ഐമൻ അഫ്സൽ, ഖലീലുറഹ്മാൻ എന്നിവർ നേതൃത്വം നൽകി.ജനറല്‍ സെക്രട്ടറി റഫ്സീൻ റഫീഖ് സ്വാഗതവും, പ്രോഗ്രാം കണ്‍വീനര്‍ നിഷാദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

