മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ ഇഫ്താർ സംഗമം
text_fieldsമാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ ഇഫ്താർ സംഗമത്തിൽ റിയാസ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ ഇഫ്താർ സംഗമം ജാബ്രിയ ഷെയ്കസാബിക ദുഹൈജ് ഹാളിൽ നടന്നു. പ്രസിഡന്റ് റിയാസ് അധ്യക്ഷത വഹിച്ചു. ബാസിം ഉമർ ഖിറാഅത്ത് നടത്തി. ഖലീൽ റഹ്മാൻ റമദാൻ സന്ദേശം നൽകി.
പ്രസിഡന്റ് റിയാസ് സംഘടന പ്രവർത്തനങ്ങളും എം.എ. ഖലീൽ പുതിയ ഇൻവെസ്റ്റ്മെൻറ് പ്ലാനുകളും വിശദീകരിച്ചു. ഉപദേശക സമിതി അംഗങ്ങളായ ഡോ. അമീർ അഹ്മദ്, ഹംസ മേലേക്കണ്ടി, അയ്യൂബ് കച്ചേരി, ഡോ. അബ്ദുൽ ഫത്താഹ്, ആസിഫ് ഫരീജ്, പി.പി. അബ്ദുറസാഖ്, ഫസീഹുല്ല, മുൻ പ്രസിഡന്റുമാരായ ഷാജഹാൻ, അസ്മർ അക്ബർ തുടങ്ങിയവർ സംബന്ധിച്ചു. ഇസ്ലാമിക് ക്വിസിൽ എസ്.പി. ഹുസ്ന ഒന്നാം സ്ഥാനവും യാസീൻ അബ്ദുൽ ഫത്താഹ് രണ്ടാം സ്ഥാനവും അസ്മിന അഫ്താബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അയ്യൂബ് കച്ചേരി, പി.പി. അബ്ദുൽ റസാഖ്, ഡോ. അമീർ അഹ്മദ് എന്നിവർ സമ്മാന വിതരണം നടത്തി.ജനറല്‍ സെക്രട്ടറി റഫ്സീൻ റഫീഖ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ റോഷൻ നന്ദിയും പറഞ്ഞു. ഇംതിയാസ്, ഷയീസ്, റോഷൻ, റയ്യാൻ ഖലീൽ, നിഹാൽ ഫസീഹുല്ല എന്നിവർ നേതൃത്വം നൽകി.

