മഅ്ദനി: ജാമ്യവ്യവസ്ഥയിലെ ഇളവ് നീതിയുടെ വിജയം –പി.സി.എഫ്
text_fieldsകുവൈത്ത് സിറ്റി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിക്ക് സുപ്രീംകോടതി നൽകിയ ജാമ്യവ്യവസ്ഥയിലെ ഇളവ് വൈകിയാണെങ്കിലും നീതി ലഭ്യമാകും എന്ന പ്രതീക്ഷ നൽകുന്നതാണെന്ന് പി.സി.എഫ് കുവൈത്ത് കേന്ദ്രകമ്മിറ്റി.അന്യായമായി പ്രതിചേര്ക്കപ്പെട്ട കേസില് നിരപരാധിത്വം ഭരണകൂടത്തെയും കോടതികളെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്തുന്നതിനായി മഅ്ദനി നടത്തിയ നിയമ പോരാട്ടം നീണ്ട അധ്യായമാണ്.
വിചാരണ തടവുകാരനായി കഴിഞ്ഞ രണ്ടര പതിറ്റാണ്ടോളം അനുഭവിച്ച വേട്ടയാടലില് നിന്ന് വൈകിയാണെങ്കിലും ആശ്വാസകരമായ ഒരു വിധി ലഭ്യമായി. റഹീം ആരിക്കാടി, ഹുമയൂൺ അറക്കൽ, സിദ്ദീഖ് പൊന്നാനി, സലീം താനാളൂർ, ഷുക്കൂർ അഹമ്മദ് കിളിയന്തിരിക്കൽ, വഹാബ് ചുണ്ട, ഫസലുദ്ദീൻ പുനലൂർ, അയ്യൂബ് കണ്ണൂർ, സഹീർ ഖാൻ, നവാസ് പന്തളം, യൂസുഫ് കോഡൂർ എന്നിവർ യോഗത്തിൽ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

