മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു
text_fieldsഗാന്ധി സ്മൃതി അംഗങ്ങൾ മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിൽ
കുവൈത്ത് സിറ്റി: ഗാന്ധി സ്മൃതി കുവൈത്തിന്റെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധിയുടെ 76ാം രക്തസാക്ഷിത്വ ദിനംആചരിച്ചു. ജനറൽ സെക്രട്ടറി മധു മാഹി സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് പ്രചോദ് ഉണ്ണി ഉദ്ഘാടനം നിർവഹിച്ചു. സ്നേഹത്തിനും സമാധാനത്തിനും വേണ്ടി നിലകൊണ്ട മഹാത്മാവിന്റെ ജീവിതം സത്യത്തിലും അഹിംസയിലും അധിഷ്ഠിതമായിരുന്നു. അത് ലോകത്തിന് എന്നും മാതൃകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ് പ്രജോദ് ഉണ്ണി പറഞ്ഞു.
റെജി സെബാസ്റ്റ്യൻ,റൊമാനസ് പെയ്റ്റൻ, ജോബി തോമസ്, രാജീവ് തോമസ്, സജിൽ, ആൻറണി പൈലി,ഷിജോ പൈലി,പോളി അഗസ്റ്റിൻ,വനിതാവേദി ചെയർപേഴ്സൺ ഷിബാ പെയ്റ്റൻ എന്നിവർ സംസാരിച്ചു. അഖിലേഷ് മാലൂർ നന്ദി പറഞ്ഞു.

