മദ്റസത്തുന്നൂർ വിദ്യാർഥി ഫെസ്റ്റ്
text_fieldsസാൽമിയ മദ്റസത്തുന്നൂർ വിദ്യാർഥി ഫെസ്റ്റിൽ മോട്ടിവേഷൻ സ്പീക്കർ റഹീം മാസ്റ്റർ ചുഴലി മുഖ്യ പ്രഭാഷണം നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ വിദ്യാഭ്യാസ വിങ്ങിനുകീഴിൽ നടത്തുന്ന സാൽമിയ മദ്റസത്തുന്നൂർ വിദ്യാർഥി ഫെസ്റ്റ് സംഘടിപ്പിച്ചു.
കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്തു. മദ്റസത്തുന്നൂർ പ്രസിഡന്റ് നിസാർ അലങ്കാർ അധ്യക്ഷത വഹിച്ചു. മോട്ടിവേഷൻ സ്പീക്കർ റഹീം മാസ്റ്റർ ചുഴലി മുഖ്യ പ്രഭാഷണം നിർവഹിച്ചു. സ്റ്റുഡന്റസ് പ്രോഗ്രാം ഇൻട്രൊഡക്ഷൻ മദ്റസ പ്രിൻസിപ്പൽ സൈനുൽ ആബിദ് ഫൈസി നിർവഹിച്ചു. കെ.ഐ.സി പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി ആശംസ നേർന്നു.
അബ്ദുലത്തീഫ് മൗലവി, അബ്ദു കുന്നുംപുറം, അബ്ദുറഹീം ഹസനി എന്നിവർ പരിപാടി നിയന്ത്രിച്ചു. ഫാസില്‍ കരുവാരകുണ്ട്, അഷ്റഫ് സല്‍വ, അഷ്റഫ് തൃക്കരിപ്പൂര്‍, മുസ്തഫ പരപ്പനങ്ങാടി, മുജീബ് റഹ്മാന്, അബ്ദുറസാഖ്, ശിഹാബ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ പരിപാടി ഏകോപിപ്പിച്ചു. മജ്ലിസുന്നൂർ സദസ്സിന് കെ.ഐ.സി വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി, കെ.ഐ.സി വൈസ് പ്രസിഡന്റ് ഇഖ്ബാൽ ഫൈസി എന്നിവർ നേതൃത്വം നൽകി.
വിദ്യാർഥികൾക്കുള്ള പൊതുപരീക്ഷ അവാർഡുകളും വിതരണം ചെയ്തു. മദ്റസത്തുന്നൂർ സെക്രട്ടറി മുഹമ്മദ് അഫ്താബ് സ്വാഗതവും ജോയന്റ് സെക്രട്ടറി ഗുലാം മുഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

