ഗൃഹാതുര രുചിയുമായി മദ്റസ ഇഫ്താർ
text_fieldsമദ്റസ രക്ഷിതാക്കൾക്കായി നടത്തിയ ക്വിസ് മത്സരത്തിലെ
വിജയികൾക്ക് പി.എൻ. അബ്ദുൽ ലത്തീഫ് മദനി സമ്മാനം
നൽകുന്നു
കുവൈത്ത് സിറ്റി: ഫഹാഹീൽ ഇസ്ലാഹി മദ്റസ ദബൂസ് പാർക്കിൽ ഒരുക്കിയ ഇഫ്താർ സംഗമം വേറിട്ട അനുഭവമായി. രക്ഷിതാക്കൾ വീടുകളിൽനിന്ന് തയാറാക്കിക്കൊണ്ടുവന്ന വിഭവങ്ങൾ കൊണ്ടാണ് ഇഫ്താർ വിരുന്ന് ഒരുക്കിയത്.
600ഓളം വരുന്ന മദ്റസ രക്ഷിതാക്കൾ, വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ, മുൻ അധ്യാപകർ, പൂർവവിദ്യാർഥികൾ, ഇസ്ലാഹി സെന്റർ ഭാരവാഹികൾ എന്നിവർ ഒത്തുചേർന്ന സംഗമം കുവൈത്ത് കേരള ഇസ്ലാഹി സെൻറർ പ്രസിഡൻറ് പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. മദ്റസ രക്ഷിതാക്കൾക്കായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികളായ നസീർ, അനീസ് ഹനീഫ, റാഷിദ എന്നിവർക്കുള്ള സമ്മാനങ്ങൾ സംഗമത്തിൽ വിതരണം ചെയ്തു.
വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഹാറൂൺ കാട്ടൂർ, അസ്ഹർ അത്തേരി, മദ്റസ സദർ സാജു ചെമ്മനാട്, അധ്യാപകരായ പി.പി. ഷഫീഖ്, റിയാസ് പേരാമ്പ്ര, മനാഫ് സ്വലാഹി, അൻസാർ കൊയിലാണ്ടി, ഷാനിബ, നാജില, സഫിയ, പി.ടി.എ ഭാരവാഹികളായ സിറാജ് കാലടി, വി.എം. ശരീഫ്, ഫൈസൽ മാണിയൂർ, ഹനുദ് കണ്ണൂർ, കെ.കെ.ഐ.സി സോണൽ ഭാരവാഹികൾ, കിസ്വ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

