മദ്റസ സ്റ്റുഡന്റ്സ് മാഗസിൻ പ്രകാശനം
text_fieldsകുവൈത്ത് കേരള ഇസ്ലാഹി സെന്റർ സാൽമിയ ഇസ്ലാഹി മദ്റസയുടെ സ്റ്റുഡന്റ്സ് മാഗസിൻ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ സാൽമിയ ഇസ്ലാഹി മദ്റസയുടെ 2025 വർഷത്തെ ആദ്യ സ്റ്റുഡന്റ്സ് മാഗസിൻ പ്രസിദ്ധീകരിച്ചു.
ലേഖനങ്ങൾ, കവിതകൾ, അറബി ലേഖനങ്ങൾ, അനുഭവക്കുറിപ്പുകൾ, ചിത്ര രചനകൾ, അറബി കാലിഗ്രാഫി തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് പ്രസിദ്ധീകരണം. കെ.കെ.ഐ.സി മീഡിയ സെക്രട്ടറി എൻ.കെ. അബ്ദുസ്സലാം പി.ടി.എ പ്രസിഡന്റ് ശഫീഖ് തിടിലിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
കെ.കെ.ഐ.സി എജുക്കേഷൻ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട്, മദ്റസ പ്രധാനാധ്യാപകൻ അബ്ദുറഹ്മാൻ, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

