മദ്റസ പൊതുപരീക്ഷ വിജയികളെ ആദരിച്ചു
text_fieldsകേരള എജുക്കേഷൻ ബോർഡ് നടത്തിയ മദ്റസ പൊതു പരീക്ഷയിൽ കുവൈത്തിൽ നിന്നും ഒന്നാം റാങ്ക് നേടിയ ഹാബി ഹൈദിന് അധ്യാപകരും പി.ടി.എ അംഗങ്ങളും ചേർന്ന് ഉപഹാരം നൽകുന്നു
കുവൈത്ത് സിറ്റി: കേരള മദ്റസ എജ്യുക്കേഷൻ ബോർഡ് നടത്തിയ പൊതു പരീക്ഷയിൽ റാങ്കും ഉന്നത വിജയവും നേടിയ വിദ്യാർഥികളെ സാൽമിയ അൽ മദ്റസത്തുൽ ഇസ്ലാമിയ ആദരിച്ചു.
കുവൈത്ത് തലത്തിൽ ഒന്നാം റാങ്കും ജി. സി.സി തലത്തിൽ മൂന്നാം റാങ്കും നേടിയ ഹാബി ഹൈദിൻ, രണ്ടാം റാങ്ക് നേടിയ അഫ്രിൻ ഫൈസൽ, നാലാം റാങ്ക് നേടിയ ഇസ്മ മറിയം, ഇന ഫാത്തിമ എന്നിവരുടെയും, മറ്റു ഉയർന്ന വിജയവും കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മദ്റസ അധ്യാപകരും, പി.ടി.എ അംഗങ്ങളും കെ.ഐ.ജി, ഐവ നേതാക്കളും സന്ദർശിച്ചു.
വിദ്യാർഥികളെ വീടുകളിൽ എത്തി അഭിനന്ദനങ്ങൾ അറിയിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. മദ്റസ പി.ടി.എ പ്രസിഡന്റ് ഷംനാദ്, സെക്രട്ടറി റഷീദ് മാസ്റ്റർ, ആക്ടിങ് പ്രിൻസിപ്പൽ ജസീറ ബാനു, അധ്യാപകരായ താജുദ്ധീൻ, ഹുസ്ന നജീബ്, സജ്‌ന, ഹബീന താജുദ്ധീൻ, അഡ്മിൻ റിഷ്ദിൻ അമീർ, കെ.ഐ.ജി സാൽമിയ ഏരിയ സെക്രട്ടറി ആസിഫ് വി ഖാലിദ് എന്നിവർ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ വീടുകൾ സന്ദർശിച്ചു സമ്മാനങ്ങൾ കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

