Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസാ​ൽ​മി​യ അ​ൽ...

സാ​ൽ​മി​യ അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ് ലാ​മി​യ ര​ക്ഷാക​ർ​തൃ സം​ഗ​മം

text_fields
bookmark_border
Madrasah Meeting
cancel
camera_alt

സാ​ൽ​മി​യ അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ് ലാ​മി​യ ര​ക്ഷാ​ക​ർ​തൃ സം​ഗ​മ​ത്തി​ൽ ഡോ.​അ​ലി​ഫ് ഷു​ക്കൂ​ർ സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സാ​ൽ​മി​യ അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ് ലാ​മി​യ ര​ക്ഷാ​ക​ർ​തൃ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഹ​വ​ല്ലി മ​ദ്റ​സ​യി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ പി.​ടി.​എ പ്ര​സി​ഡ​ന്റ്‌ ശി​ഹാ​ബ് വി.​കെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ റി​പ്പോ​ർ​ട്ട്‌ കാ​ർ​ഡു​ക​ൾ സം​ഗ​മ​ത്തി​ൽ വി​ത​ര​ണം ചെ​യ്തു.

സാ​ൽ​മി​യ അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ് ലാ​മി​യ ര​ക്ഷാ​ക​ർ​തൃ സം​ഗ​മ സ​ദ​സ്സ്

ഖ​ത്ത​മു​ൽ ഖു​ർ​ആ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ, ഏ​റ്റ​വും കൂ​ടു​ത​ൽ ഹാ​ജ​ർ നേ​ടി​യ​വ​ർ എ​ന്നി​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. മ​ല​ർ​വാ​ടി ലി​റ്റി​ൽ സ്കോ​ള​ർ പ​രീ​ക്ഷ​യി​ൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട യൂ​സു​ഫ് കെ.​നി​സാ​റി​ന് കെ.​ഐ.​ജി കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് ഹ​മീ​ദ് പ്ര​ത്യേ​കം ആ​ദ​രം ന​ൽ​കി.

കെ.​ഐ.​ജി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ ഡോ.​അ​ലി​ഫ് ഷു​ക്കൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ഫ്ഫ മ​റി​യം ന​ജീ​ബ് ഖി​റാ​അ​ത്ത് ന​ട​ത്തി. മ​ദ്റ​സ പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ്‌ ഷി​ബി​ലി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​ടി.​എ സെ​ക്ര​ട്ട​റി ഷം​നാ​ദ് ശാ​ഹു​ൽ സ്വാ​ഗ​ത​വും ജോ​യ​ന്റ് സെ​ക്ര​ട്ട​റി അ​ഫ്സ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. മ​ദ്റ​സ അ​ധ്യാ​പ​ക​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. കെ.​ഐ.​ജി കേ​ന്ദ്ര ഭാ​ര​വാ​ഹി​യും അ​ധ്യാ​പ​ക​നു​മാ​യ സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ, ആ​ക്ടി​ങ് പ്രി​ൻ​സി​പ്പ​ൽ ജ​സീ​റ ആ​സി​ഫ്, കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ പ്ര​സി​ഡ​ന്റ് റി​ഷ്ദി​ൻ അ​മീ​ർ, സെ​ക്ര​ട്ട​റി നി​സാ​ർ കെ.​റ​ഷീ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsMadrasah Meeting
News Summary - Madrasa Meeting
Next Story