Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബ്ബാസിയ അൽ മദ്റസത്തുൽ ഇസ്‌ലാമിയ പ്രവേശനോത്സവം

text_fields
bookmark_border
അബ്ബാസിയ അൽ മദ്റസത്തുൽ ഇസ്‌ലാമിയ പ്രവേശനോത്സവം
cancel
camera_alt

അബ്ബാസിയ അൽ മദ്റസത്തുൽ ഇസ്‌ലാമിയ പ്രവേശനോത്സവത്തിൽ വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടി

കുവൈത്ത് സിറ്റി: അബ്ബാസിയ അൽ മദ്റസത്തുൽ ഇസ്‌ലാമിയ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. കെ.ഐ.ജി വിദ്യാഭ്യാസ ബോർഡ് ആക്ടിങ് ഡയറക്ടർ പി.ടി. ഷാഫി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ആയിഷ ഫൈസൽ അധ്യക്ഷത വഹിച്ചു.

കെ.ഐ.ജി അബ്ബാസിയ ഏരിയ പ്രസിഡന്റ് ഷാ അലി, പി.ടി.എ മുൻ ഭാരവാഹികളായ അബ്ദുൽ ഷുക്കൂർ, എൻ.പി. റസാഖ് എന്നിവർ ആശംസ നേർന്നു. ഹിദ പർവീൺ ഖിറാഅത്ത് നടത്തി. കെ.എം. അൻസാർ സ്വാഗതം പറഞ്ഞു. മുഹമ്മദ് നബിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള പ്രസന്റേഷനും ക്വിസും, വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികളും പ്രവേശനോത്സവത്തിന് കൊഴുപ്പേകി. അധ്യാപികമാരായ ജൈഹാൻ, ഷാഹിന, നസീറ, സുഹീദ, നാജിയ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

സ്‌കൈ വൺ മുതൽ തുടങ്ങുന്ന ആകർഷകവും വിദ്യാർത്ഥി കേന്ദ്രീകൃതവുമായ സിലബസ് അൽ മദ്റസത്തുൽ ഇസ്‌ലാമിയുടെ പ്രത്യേകതയാണ്. സമഗ്രമായ ഇസ്‌ലാമിക വ്യക്തിത്വ രൂപീകരണത്തിന്റെ പ്രാഥമിക പാഠങ്ങളും ഖുർആൻ, ഹദീസ്, അറബി, മലയാളം എന്നിവയും ഉൾകൊള്ളുന്നതാണ് സിലബസ്. കുട്ടികളുടെ നൈസർഗികമായ വാസനകളെ പുറത്തുകൊണ്ടുവരുന്നതിനായി സാഹിത്യ സമാജവും മദ്റസയിൽ സംഘടിപ്പിച്ചു വരുന്നു. അഡ്മിഷന് ബന്ധപ്പെടുക- 9977 1469.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abbasiya Al Madrasatul Islamiya Entrance Ceremony
Next Story