മദീന റോസ്റ്ററി ഫഹാഹീൽ ഗ്രാൻഡ് ഹൈപ്പറിൽ പ്രവർത്തനമാരംഭിച്ചു
text_fieldsമദീന റോസ്റ്ററി ഫഹാഹീൽ ഗ്രാൻഡ് ഹൈപ്പറിൽ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോസ്റ്ററി ഗ്രൂപ്പിന്റെ ശാഖയായ മദീന റോസ്റ്ററി കുവൈത്തിൽ ആരംഭിച്ചു. ഫഹാഹീൽ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിലെ ഗ്രൗണ്ട്ഫ്ലോറിലാണ് മദീന റോസ്റ്ററി പ്രവർത്തനമാരംഭിച്ചത്. പലതരം റോസ്റ്ററി ഉൽപന്നങ്ങൾ, വിവിധയിനം ഗുണമേന്മയുള്ള ഈത്തപ്പഴങ്ങൾ, ഡ്രൈ ഫ്രൂട്സുകൾ, ചോക്കലേറ്റുകൾ എന്നിവ ഇവിടെ ലഭ്യമാണ്.
അറബ് ആഫ്രിക്കൻ ചികിത്സയിലും കേരളീയ ആയുർവേദത്തിലും പ്രധാനമായും ഉപയോഗിക്കുന്ന ഔഷധ സസ്യങ്ങളും ഔഷധക്കൂട്ടുകളും പൊടിച്ചും അല്ലാതെയും ഫഹാഹീലിലെ മദീന റോസ്റ്ററിയിൽ ലഭ്യമാക്കിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

