Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതകർന്ന സ്വപ്​നങ്ങൾ...

തകർന്ന സ്വപ്​നങ്ങൾ വീണ്ടെടുക്കാൻ ശ്രമിക്കുന്നവരെ ബുദ്ധിമുട്ടിക്കരുത്​

text_fields
bookmark_border
തകർന്ന സ്വപ്​നങ്ങൾ വീണ്ടെടുക്കാൻ ശ്രമിക്കുന്നവരെ ബുദ്ധിമുട്ടിക്കരുത്​
cancel
camera_alt??.??. ??????

പ്രളയവും ​മറ്റു ദുരന്തങ്ങളുമുണ്ടായ കാലത്തിൽ നാട്ടിൽ മോഷണം, അതിക്രമം, പീഡനം, കൊലപാതകം ഇവ കുറവായിരുന്നു. കോവിഡ്​ പ്രതിസന്ധിയുടെ കാലഘട്ടത്തിലും കുറ്റകൃത്യങ്ങൾ കുറഞ്ഞതായാണ്​ റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്​. കോവിഡ്​ സമീപകാലത്തൊന്നും നീങ്ങുകയില്ലെന്ന ബോധ്യത്തിലേക്ക്​ ജനം എത്തിത്തുടങ്ങുകയും കോവിഡിനൊപ്പം ജീവിക്കുകയേ മാർഗമുള്ളൂവെന്ന സ്ഥിതി സംജാതമാവുകയും ചെയ്​തപ്പോൾ വീണ്ടുമിതാ ഇൗവിധ അതിക്രമങ്ങൾ തലപൊക്കിത്തുടങ്ങിയിരിക്കുന്നു. കോടികളുടെ മതിപ്പുള്ള ‘ഡിപ്ലോമാറ്റിക്​’ സ്വർണക്കടത്താണ്​ ഇപ്പോഴത്തെ സജീവ ചർച്ചാവിഷയം. ഇൗ മഹാമാരിക്കിടയിലും ഇത്തരം ആഭാസത്തരങ്ങൾ സംഭവിക്കുന്നു എന്നതാണ്​ അത്ഭുതം. 

വികസനം എന്ന പേരിൽ നടക്കുന്ന സംഘടിതമായ മറ്റൊരു ചൂഷണത്തെക്കുറിച്ച്​ ഇൗ സന്ദർഭത്തിൽ പറയാതെവയ്യ. കെ റെയിൽ എന്ന പേരിൽ കെട്ടി ആനയിക്കുന്ന അതിവേഗ റെയിൽവേയാണ്​ അത്​. സാധാരണ ജനങ്ങളു​ടെ ഭൂമിയും കിടപ്പാടവും വസ്​തുവകകളും നഷ്​ടപ്പെടുത്തുന്ന ഇൗ പദ്ധതിയുടെ ഗുണഭോക്താക്കൾ ആരെന്ന്​ വിലയിരുത്തേണ്ടതാണ്​. എല്ലാം നഷ്​ടപ്പെട്ട്​ ആത്മഹത്യയുടെ വക്കിലെത്തുന്ന ജനങ്ങൾക്ക്​ സമാധാനം നൽകാൻ സർക്കാറിനു​ കഴിയുമോ? ഇൗ പദ്ധതികൊണ്ട്​ സാധാരണ ജനങ്ങൾക്ക്​ വലിയ പ്രയോജനമുണ്ടാവില്ല. നിലവിലെ ഗതാഗതസൗകര്യങ്ങൾ കുറ്റമറ്റതാക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതിനാണ്​ സർക്കാർ പരിഗണന നൽകേണ്ടിയിരുന്നത്​. നിലവിലെ റെയിൽപാത ഇരട്ടിപ്പിക്കുകയും റോഡ്​ വീതികൂട്ടുകയും പൊട്ടിപ്പൊളിഞ്ഞവ റീടാറിങ്​ നടത്തുകയും ചെയ്യാൻ അവസരവും സാധ്യതകളും ഉണ്ടായി​രിക്കെയാണ്​ മറ്റൊരു​ മെഗാ പ്രോജക്​ടുമായി അധികൃതർ മുന്നോട്ടുവരുന്നത്​. 

നമ്മൾ വിലകൊടുത്ത്​ വാങ്ങിയ ഭൂമിയുടെ ഒരു തുണ്ടുപോലും പ്രളയത്തിൽ ഒലിച്ചു​പോവാതെ കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്നവരാണ്​ നാം. ആരുടെയോ ലാഭത്തിനുണ്ടാക്കിയ പദ്ധതിക്കുവേണ്ടി കുടിയൊഴിഞ്ഞ്​ കൊടുക്കേണ്ടവരുടെ വേദന കാണാതെ പോവരുത്​. 11 ജില്ലകളിലൂടെ കടന്നുപോവുന്ന അതിവേഗ റെയിൽവേ പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങളെ മാറ്റിപ്പാർപ്പിക്കാമെന്ന്​ കരുതിയാൽതന്നെ അതിനുള്ള സ്ഥലമോ സൗകര്യമോ കേരളത്തിലില്ല. പല പദ്ധതികളുടെയും പേരിൽ മുമ്പ്​ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ അനുഭവം നമുക്കു​ മുന്നിലുണ്ട്​. മഹാമാരിയിൽ തകർന്ന സ്വപ്​നങ്ങളും പ്രതീക്ഷകളും പുനരുദ്ധരിക്കാൻ നമുക്കു​ കഴിയണം. അതിനിടയിൽ പുതിയ പ്രശ്​നങ്ങൾ ബോധപൂർവം സൃഷ്​ടിക്കരുത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmadhyamam inbox
News Summary - madhyamam inbox-kuwait-gulf news
Next Story