മയക്കുമരുന്നിനെതിരെ സാമൂഹിക ജാഗ്രത വേണം
text_fieldsമയക്കുമരുന്നെന്ന മഹാവിപത്ത് കേരള സമൂഹത്തിൽ ചെറുതല്ലാത്ത ഭീഷണിയായി വളരുന്നു. ദിനേനയെന്നോണം മയക്കുമരുന്നിനടിപ്പെട്ടവരുടെ പരാക്രമങ്ങൾ വർധിക്കുകയാണ്.
ലഹരി ഉപയോഗം എതിർത്തതിനും വാങ്ങാൻ പണം നൽകാത്തതിനും മാതാപിതാക്കൾക്ക് നേരെ പരാക്രമം നടത്തുന്ന, കേരളത്തിൽ കണ്ടും കേട്ടും പരിചയമില്ലാത്ത കാഴ്ചകൾ ഈയിടെ നിരന്തരം നാം കാണുന്നു.
ഇനിയും പൊതുസമൂഹം ക്രിയാത്മകമായി ഇടപെട്ടില്ലെങ്കിൽ വലിയ അനർഥങ്ങൾ സംഭവിക്കും. ഇത്തരം കാഴ്ചകൾ കാണുമ്പോൾ അത് മറ്റുള്ളവരുടെ കുട്ടികൾ അല്ലേ എന്ന നിസ്സംഗഭാവമാണ് പലർക്കും.
പക്ഷേ നമ്മുടെ കുട്ടികളിലേക്കെത്താൻ അധികം സമയമൊന്നും വേണ്ടിവരില്ല എന്ന് മറക്കാതിരിക്കുക. സാമൂഹിക കൂട്ടായ്മകൾ ഉയർന്നുവരുകയും നാട്ടിൽ ലഹരി സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് പൂർണതോതിൽ അറുതി വരുത്തുകയും വേണം.
വിദ്യാലയങ്ങളിലും പുറത്തും ലഹരി വിരുദ്ധ കൂട്ടായ്മകൾ ഉയർന്നു വരട്ടെ. രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യത്തിൽ മുന്നിലുണ്ടാകണം.
നിരന്തര ബോധവത്കരണം കുട്ടികളിൽ നടക്കേണ്ടതുണ്ട്. സമൂഹത്തെ നേരെ നടത്താനുള്ള ഉത്തരവാദിത്തമുള്ളവനാണ് ഞാനെന്ന ബോധം ഓരോ കുട്ടിയിലും ഉണ്ടാക്കിയെടുക്കണം.
വിഷയത്തിൽ പ്രവാസി സമൂഹവും കൂടുതൽ ജാഗ്രത്തായിരിക്കണം. മക്കളുടെ കാര്യങ്ങൾ നിരന്തരം അറിയാൻ സംവിധാനങ്ങൾ ഉണ്ടാകണം. അധ്യാപകരോട് കാര്യങ്ങൾ ചോദിച്ചറിയണം. മക്കളുടെ കൂട്ടുകെട്ട്, പഠന കാര്യങ്ങൾ, സ്വഭാവപെരുമാറ്റങ്ങൾ എന്നിവ അന്വേഷിച്ചറിയാൽ വിദേശത്തുള്ള രക്ഷിതാക്കൾക്ക് ബാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

