‘മാധുര്യം കുവൈത്ത് കൂട്ടായ്മ’ ഓണാഘോഷം
text_fieldsമാധുര്യം കുവൈത്ത് കൂട്ടായ്മ അംഗങ്ങൾ ഓണാഘോഷത്തിൽ
കുവൈത്ത് സിറ്റി: മാധുര്യം കുവൈറ്റ് കൂട്ടായ്മ ഓണാഘോഷം ഫാഹഹീൽ തക്കാര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. വർണ്ണാഭമായ കലാപരിപാടികളും ഓണസദ്യയും വിവിധ ഓണക്കളികളും പ്രവാസി മലയാളി കുടുംബങ്ങളുടെ പങ്കാളിത്തവും കൊണ്ട് ആഘോഷം ശ്രദ്ധേയമായി.
ജയേഷ് കണ്ണൂർ സ്വാഗതം ആശംസിച്ചു. അജിത അധ്യക്ഷത വഹിച്ചു. ഗ്രൂപ്പ് പ്രവർത്തനങ്ങളെക്കുറിച്ച് ചീഫ് അഡ്മിൻ സുനിത കോട്ടയം, ഗ്രൂപ്പ് അഡ്മിൻമാരായ അജിത, രഞ്ജിനി, സന്തോഷ് എന്നിവർ വിശദീകരിച്ചു. ചടങ്ങിൽ വച്ച് മനോജ് നിലമ്പൂരിനെ പൊന്നാട അണിയിച്ച് ആദരിച്ചു. മഞ്ജുഷ, മുസ്തഫ, ജയേഷ് കണ്ണൂർ എന്നിവർ മത്സരങ്ങൾ നിയന്തിച്ചു. ആഘോഷ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. മുസ്തഫ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

