Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​തി​ഗം​ഭീ​രം,...

അ​തി​ഗം​ഭീ​രം, മ​ല​യാ​ള​ത്തി​രു​മ​ധു​രം...

text_fields
bookmark_border
അ​തി​ഗം​ഭീ​രം, മ​ല​യാ​ള​ത്തി​രു​മ​ധു​രം...
cancel
camera_alt???????? ??? ????????? ?????????????????? ??????????? ??????? ??????? ????????? ??????????? ????????? ????? ????????? ??????????? ????????? ?????? ?????? ??? ???????? ??? ????????? ???????????? ????????????? ????????????????

കുവൈത്ത് സിറ്റി: മധുരമെൻ മലയാളം മെഗാ ഇവൻറ് ജലീബ് അൽ ശുയൂഖ് ടൂറിസ്റ്റിക് പാർക്കിൽ തിങ്ങിനിറഞ്ഞ ഇരുപതിനായിരത്തോളം വരുന്ന പ്രൗഢസദസ്സിന് അനിർവചനീയമായ അനുഭൂതി പകർന്നു. തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി വെള്ളിയാഴ്ച വൈകീട്ട് 6.35ന് ജലീബ് അൽ ശുയൂഖിലെ ടൂറിസ്റ്റിക് പാർക്കിൽ പരിപാടിക്ക് തുടക്കമായി. 

ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് സ്വാഗതമോതി. ഫർവാനിയ ഗവർണർ ശൈഖ് ഫൈസൽ ഹമൂദ് അൽ മാലിക് അസ്സബാഹ് മുഖ്യാതിഥിയായി. ഇന്ത്യൻ അംബാസഡർ സുനിൽ ജയിൻ, ഗൾഫ് മാധ്യമം കുെവെത്ത് രക്ഷാധികാരി മുഹരിഹ് അഹ്മദ് റഷീദി, പ്രധാന സ്പോൺസർമാരായ ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ് ജനറൽ മാനേജർ സുബൈർ, ഹോട്ട്പാക്ക് എം.ഡി അബ്ദുൽ ജബ്ബാർ, ഡബിൾ ഹോഴ്സ് ബ്രാൻഡ് മാനേജർ ബിനോയ് ബേബി, ഒലീവ് റീെട്ടയിൽ ഗ്രൂപ് പ്രോജക്ട് മാനേജർ ഷാനവാസ്, ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ഡയറക്ടർ അയ്യൂബ് കേച്ചേരി, ഗൾഫ് മാധ്യമം ഉപദേശകസമിതി ചെയർമാൻ ഫൈസൽ മഞ്ചേരി, വ്യവസായ പ്രമുഖൻ കെ.ജി. എബ്രഹാം, ഗൾഫ് മാധ്യമം റെസിഡൻറ് എഡിറ്റർ പി.െഎ. നൗഷാദ്, ഹോണററി റെസിഡന്‍റ് മാനേജർ അൻവർ സഈദ് തുടങ്ങിയവർ സംബന്ധിച്ചു.


മുഖ്യാതിഥിയായ ശൈഖ് ഫൈസൽ ഹമൂദ് അൽ മാലിക് അസ്സബാഹിനെ ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് ആദരിച്ചു. ഇന്ത്യൻ അംബാസഡർ സുനിൽ ജയിനിനെ ഗൾഫ് മാധ്യമം രക്ഷാധികാരി മുഫരിഹ് അഹ്മദ് റഷീദിയും ആദരിച്ചു. എഴുത്തുകാരൻ സേതുവിനെ ഇ 3 തീം പാർക്ക് വയനാട് ഡയറക്ടർ എം.എ. ബാബു പൊന്നാട അണിയിക്കുകയും മാധ്യമം ജനറൽ മാനേജർ എ.കെ. സിറാജ് അലി ഉപഹാരം കൈമാറുകയും ചെയ്തു. ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാടിനെ ഹോട്ട്സ്പോട്ട് കൺട്രി ഹെഡ് ഷിജു പൊന്നാട അണിയിച്ചപ്പോൾ ഗൾഫ് മാധ്യമം മാർക്കറ്റിങ് ജനറൽ മാനേജർ മുഹമ്മദ് റഫീഖ് ഉപഹാരം കൈമാറി.

നടൻ വിനായകന് മാധ്യമം അഡ്മിനിസ്ട്രേഷൻ ജനറൽ മാനേജർ കളത്തിൽ ഫാറൂഖ് ഉപഹാരം കൈമാറിയപ്പോൾ ശിഫ അൽ ജസീറ ജനറൽ മാനേജർ റിസ്വാൻ അബ്ദുൽ ഖാദർ പൊന്നാട അണിയിച്ചു. സാേങ്കതികകാരണങ്ങളാൽ ചടങ്ങിന് എത്താൻ കഴിയാതിരുന്ന നടി മഞ്ജു വാര്യർ വിഡിയോയിലൂടെ സദസ്സുമായി സംവദിച്ചു. ജലീബ് അൽ ശുയൂഖ് കമാൻഡർ കേണൽ ഇബ്രാഹിം അബ്ദുറസാത് ദ്വൈഹിക്ക് മാധ്യമം പബ്ലിഷർ ടി.കെ. ഫാറൂഖും ഫർവാനിയ കമാൻഡർ കേണൽ സലാഹ് സഅദ് അൽ ദാനിന് ഫൈസൽ മഞ്ചേരിയും ഉപഹാരം നൽകി. അക്ഷരവീട് പദ്ധതിയുടെ കുവൈത്തിലെ ഉദ്ഘാടനം ഷോ സംവിധായകനും ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു നിർവഹിച്ചു. 

ഇടവേള ബാബുവിന് മാധ്യമം പബ്ലിഷർ ടി.കെ. ഫാറൂഖ് ഉപഹാരം കൈമാറി. സ്പോൺസർമാരുടെ പ്രതിനിധികളായ റിസ്വാൻ അബ്ദുൽ ഖാദർ, സുബൈർ (ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്), യു.കെ. മൈക് (ഹോട്ട്പാർക്), ഹാഷിം മൗലിക് (ഡബിൾ ഹോഴ്സ്), ചന്ദ്രൻ (ഒലീവ് റീെട്ടയിൽ ഗ്രൂപ്), എം.എ. ബാബു (ഇ 3 തീം പാർക്ക് വയനാട്), അനീഷ് നായർ (ദാർ അൽ സഹ പോളി ക്ലിനിക്),  എന്നിവരും ആദരിക്കപ്പെട്ടു. 

മധുരമെൻ മലയാളം മത്സര വിജയികളായ അനസ് അബ്ദുറഹ്മാൻ, ദിലീപ് കുമാർ, അഫ്ര പർവീൻ, കൃപ ബിനു തോമസ് എന്നിവർക്ക് റസിഡൻറ് എഡിറ്റർ പി.െഎ. നൗഷാദ് ഉപഹാരം കൈമാറി. മറ്റു സ്പോൺസർമാരായ പി.കെ. ജവഹർ (പ്രിസണിക് ബിൽഡേഴ്സ്), മുനീർ (ഫാസിൽ ഗ്രൂപ്), ഷിനൂബ് (ബാബ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ്), ബിനു എൻ. ചാക്കോ (ലേബർ ഇന്ത്യ ഗുരുകുലം പബ്ലിക് സ്കൂൾ), ഫാ. സിജോ പണ്ടപ്പിള്ളിൽ (ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ), ബെന്നി പയ്യപ്പള്ളി (ഒാർമ ജ്വല്ലറി), ആബിദ് (െഎ ബ്ലാക്ക്), മഹ്മൂദ് (അപ്സര ബസാർ), യൂനുസ് (സ്റ്റാർ ബ്രൈറ്റ്), ബഷീർ (റജബ് എക്സ്പ്രസ്), മാത്യു വർഗീസ് (ബഹ്ൈറൻ എക്സ്ചേഞ്ച് കമ്പനി), ഗിരീഷ്, ജലിൻ (ടാർജറ്റ് ഇൻറർനാഷനൽ), റഷീദ് (തക്കാര റസ്റ്റാറൻറ്) എന്നിവർക്ക് ഗൾഫ് മാധ്യമം, മാധ്യമം പ്രതിനിധികൾ മെമേൻറാ കൈമാറി. സംഗീതസന്ധ്യക്ക് ഗോപീസുന്ദർ, അഫ്സൽ, സയനോര, നജീം അർഷാദ്, സിത്താര, ശ്രേയ, റംഷി അഹ്മദ്, അഭയ, മീനാക്ഷി എന്നിവരും ഹാസ്യവിരുന്നിന് ടിനി ടോം, ഗിന്നസ് പക്രു എന്നിവരും നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamammadhuramen malayalam
News Summary - madhuramen malayalam, Madhyamam
Next Story