മാക് വോളി: ബൂബിയൻ സ്ട്രൈക്കേഴ്സ് ചാമ്പ്യന്മാർ
text_fieldsമാക് വോളിബാൾ ടൂർണമെന്റിൽ ജേതാക്കളായ ബൂബിയൻ സ്ട്രൈക്കേഴ്സ്
കുവൈത്ത് സിറ്റി: ദേശീയ ദിനത്തോടനുബന്ധിച്ചു മൊഗാവിറ്സ് അസോസിയേഷൻ നടത്തിവരാറുള്ള മാക് വോളിബാൾ ടൂർണമെന്റിൽ ബൂബിയൻ സ്ട്രൈക്കേഴ്സ് തുടർച്ചയായ രണ്ടാം വർഷവും ചാമ്പ്യന്മാരായി. ഫൈനലിൽ കെ.എസ്.എ.സി അബ്ബാസിയയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ബൂബിയൻ ചാമ്പ്യന്മാരായത്. മത്സരത്തിൽ ബണ്ടാര സങ്ക മൂന്നാം സ്ഥാനം നേടി. ബൂബിയൻ ടീം അംഗം മധു ടൂർണമെന്റിലെ താരമായി. ടൂർണമെന്റിൽ എട്ടു ടീമുകൾ പങ്കെടുത്തു. വിജയത്തിനുവേണ്ടി പ്രയത്നിച്ച എല്ലാ കളിക്കാരെയും വിജയത്തിന്റെ ചുക്കാൻ പിടിച്ച കോച്ച് നോയലിനെയും ടീം ഉടമകളായ ഷിബു പോൾ, സിവി പോൾ എന്നിവർ അഭിനന്ദിച്ചു. മത്സര വിജയികൾക്ക് രമേശ് കിടിയൂർ, കിഷോർ കൊട്ടിയൻ, കവിത കിടിയൂർ തുടങ്ങിയവർ സമ്മാനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

