മാക് കുവൈത്ത് ദേശീയദിനമാഘോഷിച്ചു
text_fieldsകുവൈത്ത് ദേശീയദിനാഘോഷത്തിൽ മാക് അംഗങ്ങൾ
കുവൈത്ത് സിറ്റി: മലപ്പുറം ജില്ല അസോസിയേഷൻ ഓഫ് കുവൈത്ത് (മാക്) ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ കുവൈത്ത് ദേശീയദിനമാഘോഷിച്ചു.
അബ്ബാസിയ ഹെവൻസ് ഹാളിൽവെച്ച് നടന്ന പരിപാടി പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ലേഡീസ് വിങ് ചെയർപേഴ്സൻ അനു അഭിലാഷ് അധ്യക്ഷതവഹിച്ചു.വനിതകൾക്കായുള്ള പാചക മത്സരം, കുട്ടികളുടെ ചിത്രരചന, കളറിങ് മത്സരം, റൂബിക്സ് ക്യൂബ് സോൾവിങ്, മറ്റു നിരവധി കലാപരിപാടികളും നടത്തി. ലേഡീസ് വിങ് സെക്രട്ടറി സിമിയ ബിജു, ട്രഷറർ ഷൈല മാർട്ടിൻ, മാക് ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ, ട്രഷറർ പ്രജിത്ത് മേനോൻ, ജോ.സെക്രട്ടറി റാഫി ആലിക്കൽ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി. വാസുദേവൻ മമ്പാട്, അഫ്സൽ, മാർട്ടിൻ ജോസഫ്, കെ.ടി. മുജീബ്, അഷറഫ് ചൂരോട്ട്, ബിജു ഭാസ്കർ, വൈശാഖ്, മുസ്തഫ, ഇസ്മയിൽ, സുധീപ്, ജോർജ് ബിനോയ് ,അഫ്സൽ, ദീഥ്യ സുദീപ് എന്നിവർ മത്സരപരിപാടികൾ നിയന്ത്രിച്ചു. പ്രോഗ്രാം കൺവീനർ അഡ്വ. ജസീന ബഷീർ സ്വാഗതവും ലേഡീസ് വിങ് ട്രഷറർ ഷൈല മാർട്ടിൻ നന്ദിയും പറഞ്ഞു.

