കുവൈത്ത് അമീറുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസുഫലി
text_fieldsഅമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനൊപ്പം എം.എ. യൂസുഫലി
കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹുമായി എം.എ യൂസുഫലി കൂടികാഴ്ച നടത്തി. കുവൈത്ത് ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ പുതിയ നേതൃത്വം ഏറ്റെടുത്ത അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനെ യൂസുഫലി അഭിനന്ദിച്ചു.
കുവൈത്തിനെയും കുവൈത്തി ജനതയെയും കൂടുതൽ പുരോഗതിയിലേക്ക് നയിക്കുന്നതിന് കരുത്തേകുന്നതാണ് അമീറിന്റെ ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകളെന്ന് അദ്ദേഹം പറഞ്ഞു. ലുലുവിന്റെ കുവൈത്തിലെ വികസന പദ്ധതികളും യൂസുഫലി വിശദീകരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

