എം. സ്വരാജ് പ്രഭാഷണം നടത്തും
text_fieldsകുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) കുവൈത്ത് 'കേരളം മുന്നോട്ടുവെക്കുന്ന രാഷട്രീയ ബദൽ' എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിക്കുന്നു. ഈ മാസം 22 അബ്ബാസിയ സെൻട്രൽ സ്കൂളിൽവെച്ച് നടക്കുന്ന പരിപാടിയിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് മുഖ്യപ്രഭാഷണം നടത്തും.
സമ്മേളനത്തിലേക്ക് മുഴുവൻ മലയാളി സമൂഹത്തെയും സ്വാഗതം ചെയ്യുന്നതായി കല കുവൈത്ത് പ്രസിഡന്റ് പി.ബി. സുരേഷ്, ജനറൽ സെക്രട്ടറി ജെ. സജി എന്നിവർ അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കുന്നവർക്കായി വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് അബ്ബാസിയ 66698116 , ഫഹാഹീൽ 97341639, അബുഹലീഫ 97376011, സാൽമിയ 99858528 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
