Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഒ​രു​മ അം​ഗ​ങ്ങ​ൾ​ക്ക്...

ഒ​രു​മ അം​ഗ​ങ്ങ​ൾ​ക്ക് ലു​ലു​വി​ൽ അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​ർ ഓ​ഫ​ർ

text_fields
bookmark_border
ഒ​രു​മ അം​ഗ​ങ്ങ​ൾ​ക്ക് ലു​ലു​വി​ൽ അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​ർ ഓ​ഫ​ർ
cancel
camera_alt

ഒ​രു​മ അം​ഗ​ങ്ങ​ൾ​ക്ക് ലു​ലു​വി​ൽ ന​ട​പ്പാ​ക്കു​ന്ന അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​ർ ഓ​ഫ​ർ കൂ​പ്പ​ൺ പ്ര​കാ​ശ​നം ലു​ലു, അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​ർ, ഒ​രു​മ പ്ര​തി​നി​ധി​ക​ൾ ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു


കു​വൈ​ത്ത് സി​റ്റി: ഒ​രു​മ അം​ഗ​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​ർ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് ലു​ലു ഹൈ​പ്പർ​മാ​ർ​ക്ക​റ്റി​ൽ ആ​ക​ർ​ഷ​ക​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ. ട്രോ​ളി​ബാ​ഗു​ക​ൾ​ക്ക് മൂ​ന്നു ദീ​നാ​റും ബാ​ക് പാ​ക്ക് ബാ​ഗു​ക​ൾ​ക്ക് ഒ​രു ദി​നാ​റു​മാ​ണ് കി​ഴി​വ് ല​ഭി​ക്കു​ക. ലു​ലു ഓ​ഫ​റു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും അ​തു കി​ഴി​ച്ച് ഈ ​ഓ​ഫ​റു​ക​ൾ ല​ഭി​ക്കും.

ഓ​ഫ​ർ കൂ​പ്പ​ൺ പ്ര​കാ​ശ​നം ലു​ലു അ​ൽ റാ​യ് ബ്രാ​ഞ്ചി​ൽ ന​ട​ന്നു. അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​ർ അ​സി. ബ്രാ​ൻ​ഡ് മാ​നേ​ജ​ർ ഫാ​ദി, കീ ​അ​ക്കൗ​ണ്ട് മാ​നേ​ജ​ർ നൗ​ഫ​ൽ, ലു​ലു അ​ൽ റാ​യ് ജ​ന​റ​ൽ മാ​നേ​ജ​ർ സ​ലീം, ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ സം​ഗീ​ത്, മാ​നേ​ജ​ർ പ്രി​ൻ​സ്, ബ​യ​ർ ഷൗ​ക്ക​ത്ത്, ഒ​രു​മ പ്ര​തി​നി​ധി​ക​ളാ​യ സി.​പി. നൈ​സാം, പി.​ടി. ശാ​ഫി, ന​ജീ​ബ് സി.​കെ, അം​ജ​ദ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ്പിന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​യാ​യ ഒ​രു​മ​യി​ൽ ര​ണ്ട​ര ദി​നാ​ർ ന​ൽ​കി എ​ല്ലാ മ​ല​യാ​ളി​ക്കും അം​ഗ​ത്വ​മെ​ടു​ക്കാം. അം​ഗ​മാ​യി​രി​ക്കെ മ​ര​ണ​പ്പെ​ടു​ന്ന വ്യ​ക്തി​യു​ടെ നോ​മി​നി​ക്ക് ര​ണ്ടു ല​ക്ഷം മു​ത​ൽ അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ ധ​നസ​ഹാ​യം ല​ഭി​ക്കും.

ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​ക്ക് (ബൈ​പാ​സ്) 50,000, ആ​ൻ​ജി​യോ​പ്ലാ​സ്റ്റി, പ​ക്ഷാ​ഘാ​തം (ബ്രെ​യി​ൻ സ്ട്രോ​ക്ക്), അ​ർ​ബു​ദം, ഡ​യാ​ലി​സി​സ് തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ പി​ടി​പെ​ടു​ന്ന അം​ഗ​ങ്ങ​ൾ​ക്ക് 25,000 രൂ​പ ചി​കി​ത്സാ സ​ഹാ​യ​വും ഒ​രു​മ ന​ൽ​കു​ന്നു​ണ്ട്.

ഡി​സം​ബ​ർ എ​ട്ടി​ന് തു​ട​ങ്ങി​യ കാ​മ്പ​യി​ൻ ര​ണ്ട് മാ​സം നീ​ളും. കാ​മ്പ​യി​ൻ കാ​ല​യ​ള​വി​ൽ മാ​ത്ര​മാ​ണ് ഒ​രു​മ​യി​ൽ അം​ഗ​ത്വം എ​ടു​ക്കാ​നും പു​തു​ക്കാ​നും ക​ഴി​യു​ക.

വി​വ​ര​ങ്ങ​ൾ​ക്കും അം​ഗ​ത്വം എ​ടു​ക്കാ​നും അ​ബ്ബാ​സി​യ 600222820, ഫ​ർ​വാ​നി​യ 66478880, ഫ​ഹാ​ഹീ​ൽ 66610075, അ​ബു ഹ​ലീ​ഫ 98760453 സാ​ൽ​മി​യ 50167975,സി​റ്റി 94473617, റി​ഗ്ഗാ​യ് 97322896 ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. www.orumakuwait.com എ​ന്ന വെ​ബ് സൈ​റ്റ് വ​ഴി​യും അം​ഗ​ത്വം എ​ടു​ക്കാ​നും പു​തു​ക്കാ​നും ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait city
News Summary - Lulu's American Tourister offer for Oruma members
Next Story