രുചിവൈവിധ്യങ്ങളുടെ ഉത്സവമൊരുക്കി ലുലു ഹൈപ്പർ മാർക്കറ്റ്
text_fieldsകുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീെട്ടയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി. ‘ലുലു ഫുഡ് എക്സ്പോ 2017’ എന്ന പേരിൽ നടക്കുന്ന ഫെസ്റ്റിവൽ ഇന്ത്യൻ സെലബ്രിറ്റി ഷെഫ് ഹരി നായക് ഉദ്ഘാടനം ചെയ്തു. ലുലു അൽ റായി ഒൗട്ട്ലെറ്റിൽ നടന്ന പരിപാടിയിൽ മാനേജ്മെൻറ് പ്രതിനിധികളും അഭ്യുദയകാംക്ഷികളും പങ്കുചേർന്നു. 11 ദിവസത്തെ ആഘോഷത്തിനിടെ പാചക മത്സരം, ടേസ്റ്റ് ആൻഡ് വിൻ മത്സരം, മേക് ആൻഡ് ഇൗറ്റ് മത്സരം, ഭക്ഷ്യാലങ്കാര മത്സരം, അച്ചാർ മത്സരം, കിച്ചൻ ക്വീൻ മത്സരം എന്നിവ നടക്കും. ഫെസ്റ്റിവൽ സമയത്ത് ലുലു ഹൈപ്പർ മാർക്കറ്റിൽ ഷോപ്പിങ്ങിനെത്തുന്നവർക്കും പാചകവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങളിലും പരിപാടികളിലും പെങ്കടുക്കാം. മാസ്റ്റർ ഷെഫുമായി ചിറ്റ്ചാറ്റ്, ഹരി നായകിനോട് ചോദിക്കാം, ഷെഫ് അസ്മ അൽ ബഹർ നടത്തുന്ന അറബിക് കുക്കിങ് ഡെമോ തുടങ്ങിയ പരിപാടികൾ ഫെസ്റ്റിവലിെൻറ ഭാഗമാണ്. വൈവിധ്യമാർന്ന ഭക്ഷ്യവസ്തുക്കളുടെ വിപുലമായ ശേഖരം ലുലുവിെൻറ എല്ലാ ഒൗട്ട്ലെറ്റുകളിലും പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്ക് ഇത് വാങ്ങാൻ കഴിയും.
