രുചിയേറും വിഭവങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റിൽ ‘ലുലു വേൾഡ് ഫുഡ്’ പ്രമോഷൻ
text_fieldsലുലു ഹൈപ്പർമാർക്കറ്റിൽ ‘ലുലു വേൾഡ് ഫുഡ്’ പ്രമോഷന്റെ ഭാഗമായി കേക്ക് മുറിക്കുന്നു
കുവൈത്ത് സിറ്റി: രുചിയേറും വിഭവങ്ങളുമായി മേഖലയിലെ പ്രമുഖ റീടെയിലറായ ലുലു ഹൈപ്പർമാർക്കറ്റിൽ ‘ലുലു വേൾഡ് ഫുഡ്’ പ്രമോഷന് തുടക്കം. കുവൈത്തിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ഔട് ലെറ്റുകളിലുമായി രണ്ടാഴ്ച നീളുന്ന പ്രമോഷന്റെ ഉദ്ഘാടനം അൽ റായ് ഔട് ലെറ്റിൽ നടന്നു. ഇന്ത്യൻ മാസ്റ്റർ ഷെഫ് സീസൺ- 8 ജേതാവായ ഷെഫ് മുഹമ്മദ് ആഷിഖ്, ഷെഫ് പ്രാചി അഗാർക്കർ (മാസ്റ്റർ ഷെഫ് സീസൺ- 8), അറബി ഷെഫ് ടെറ ഹമാദ, ലുലു കുവൈത്തിന്റെ ഉന്നത മാനേജ്മെന്റും സ്പോൺസർമാരുടെ പ്രതിനിധികളും ഉദ്ഘാടനത്തിൽ പങ്കെടുത്തു.
‘ലുലു വേൾഡ് ഫുഡ്’ പ്രമോഷനിൽ വിവിധ വിഭവങ്ങളുടെ പ്രദർശനം
പ്രമോഷന്റെ ഭാഗമായി പലചരക്ക് സാധനങ്ങൾ, മാംസം, സീഫുഡ്, ശീതീകരിച്ച ഭക്ഷണങ്ങൾ, പാലുൽപ്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, അടുക്കള അവശ്യവസ്തുക്കൾ തുടങ്ങി എല്ലാ ഭക്ഷണ വിഭാഗങ്ങളിലും അതിശയിപ്പിക്കുന്ന ഓഫറുകളും കിഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ വിഭവങ്ങൾ ഉപഭോക്താക്കൾക്ക് ആസ്വദിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.
ഉത്തരേന്ത്യയുടെ രുചിയുമായി `ദേശി ധാബ', ആരോഗ്യ ബോധമുള്ള ഭക്ഷണപ്രേമികൾക്കായി `ഹെൽത്തി ഈറ്റ്സ്' മാംസപ്രേമികൾക്ക് ‘മീറ്റ് എ മീറ്റ്’, സമുദ്രവിഭവ പ്രേമികൾക്ക് ‘ഗോ ഫിഷ്’ തുടങ്ങി വ്യത്യസ്തമായ വിഭാഗങ്ങൾ പ്രമോഷന്റെ ഭാഗമാണ്. മധുര പലഹാരങ്ങളുടെ ഇടങ്ങളും നാടൻ തട്ടുകടയും ജനങ്ങളെ ആകർഷിക്കും. രണ്ടാഴ്ച നീളുന്ന പ്രമോഷന്റെ ഭാഗമായി വിവിധ കാറ്റഗറികളിൽ പാചക മത്സരങ്ങളും ആകർഷകമായ മറ്റു പരിപാടികളും വരും ദിവസങ്ങളിൽ ഒരുക്കിയിട്ടുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ ഉൾപ്പെടെ എല്ലാ വിജയികൾക്കും ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

