ആഗോള രുചിക്കൂട്ടുകളുമായി ‘ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവൽ’
text_fieldsലുലു ഹൈപ്പർമാർക്കറ്റിൽ ‘ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവൽ’ ചലച്ചിത്ര താരം അനശ്വര രാജൻ
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ആഗോള രുചിക്കൂട്ടുകളുമായി ലുലു ഹൈപ്പർമാർക്കറ്റിൽ ‘ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവലിന്’ തുടക്കം. ലുലു ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ഔട്ട്ലെറ്റുകളിലുമായി രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ അൽ റായി ഔട്ട്ലറ്റിൽ ചലച്ചിത്ര താരം അനശ്വര രാജൻ ഉദ്ഘാടനം ചെയ്തു. ലുലു കുവൈത്ത് ഉന്നത മാനേജ്മെന്റും ഇവന്റ് സ്പോൺസർ പ്രതിനിധികളും പങ്കെടുത്തു. ലുലു ഫഹാഹീൽ ഔട്ട്ലറ്റിലും വിവിധ പരിപാടികൾ ഒരുക്കി. ഇവിടെ ഒരുക്കിയ ഏറ്റവും വലിയ ബർഗർ ശ്രദ്ധേയമായി.
‘ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവൽ’ പാചക മത്സര വിജയികൾ
നിത്യോപയോഗ സാധനങ്ങൾ, ഫാം-ഫ്രഷ് പഴങ്ങളും പച്ചക്കറികളും, മാംസം, സമുദ്രവിഭവങ്ങൾ, ശീതീകരിച്ചതും ശീതീകരിച്ചതുമായ വിഭവങ്ങൾ, പാലുൽപ്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, അടുക്കള വസ്തുക്കൾ എന്നിവക്ക് എക്സ്കളുസീവ് ഡീലുകളും ഡിസ്കൗണ്ടുകളും ലഭ്യമാണ്.ഗ്ലോബൽ ഫുഡി (വേൾഡ് ക്യുസിൻസ്), ഹെൽത്തി ഈറ്റ്സ് (സലാഡുകൾ, ചീസ് ആൻഡ് ഒലിവ്സ്), മീറ്റ് എ മീറ്റ്, ഗോ ഫിഷ്, ദി ബെസ്റ്റ് ബേക്ക്, സ്നാക്ക് ടൈം, ബിരിയാണി വേൾഡ്, ദേശി ധാബ, കേക്ക് ആൻഡ് കുക്കീസ്, നാടൻ തട്ടുകട, അറേബ്യൻ ഡിലൈറ്റ്സ് തുടങ്ങിയ തീം ഹൈലൈറ്റുകൾ ഫുഡ് ഫെസ്റ്റിവലിൽ ശ്രദ്ധേയമായി. ഗ്ലോബൽ ക്യുസിൻ ‘ഫുഡ് സ്ട്രീറ്റിൽ’ സന്ദർശകർക്ക് ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള രുചികൾ ആസ്വദിക്കാനും അവസരം ഒരുങ്ങി. കോഫികൾ, പ്രീമിയം ഡ്രൈ ഫ്രൂട്ട്സ്, വൈവിധ്യമാർന്ന നട്സ് എന്നിവ ഉൾക്കൊള്ളുന്ന പ്രത്യേക കൗണ്ടറുകൾ എല്ലാ ഔട്ട്ലെറ്റുകളിലും തയാറാക്കിയിട്ടുണ്ട്. ഫെസ്റ്റിവലിൽ ഭാഗമായി അൽ റായ് ഔട്ട്ലെറ്റിൽ വിവിധ മത്സരവും ഒരുക്കി. വിജയികൾക്ക് പ്രത്യേക സമ്മാനങ്ങളും മത്സരത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

