ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവൽ വിജയികളെ ആദരിച്ചു
text_fieldsകുവൈത്ത് സിറ്റി: ലുലു ഹൈപ്പർമാർക്കറ്റ് ‘ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവൽ’ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി. ഏപ്രിൽ 30ന് കുവൈത്തിലെ ലുലു ഹൈപ്പർമാർക്കറ്റിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും ആരംഭിച്ച രണ്ടാഴ്ച നീണ്ടുനിന്ന ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് മത്സരങ്ങൾ നടന്നത്. വ്യത്യസ്ത വിഭാഗങ്ങളിൽ ഇന്ത്യൻ, അറബിക്, കോണ്ടിനെന്റൽ, ഫിലിപ്പിനോ പാചകരീതികൾ ഉൾക്കൊള്ളുന്ന പാചക മത്സരങ്ങളും പ്രത്യേക ഡെസേർട്ട് മത്സരവും നടന്നു.
അൽ റായി ഔട്ട്ലെറ്റിൽ നടന്ന ചടങ്ങിൽ ഓരോ മത്സരത്തിലെയും ഒന്നാം സമ്മാന ജേതാക്കൾക്ക് 100 ദീനാർ വിലയുള്ള ഗിഫ്റ്റ് വൗച്ചറുകൾ ലഭിച്ചു. രണ്ടും മൂന്നും സമ്മാന ജേതാക്കൾക്ക് യഥാക്രമം 75, 50 ദീനാർ മൂല്യമുള്ള സമ്മാന കൂപ്പണുകൾ നൽകി. ലുലു കുവൈത്ത് മാനേജ്മെന്റ് പ്രതിനിധികൾ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി. മത്സരങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി.

