ആഗോള രുചികളും ആകർഷക ഓഫറുകളുമായി ലുലു'വേൾഡ് ഫുഡ് ഫെസ്റ്റിവൽ’
text_fieldsകുവൈത്ത് സിറ്റി: ആഗോള രുചികളും ആകർഷകമായ ഓഫറുകളുമായി ലുലു ഹൈപ്പർമാർക്കറ്റിൽ 'വേൾഡ് ഫുഡ് ഫെസ്റ്റിവൽ’ തുടരുന്നു. അന്താരാഷ്ട്ര വിഭവങ്ങളുടെ വിപുലമായ ശേഖരം, പാചക മത്സരങ്ങൾ, സമ്മാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന മേള ഭക്ഷണപ്രേമികൾക്കും കുടുംബങ്ങൾക്കും അവിസ്മരണീയമായ നിമിഷങ്ങൾ സമ്മാനിക്കും.
ലുലു അൽ റായ് ഔട്ട്‌ലെറ്റിൽ മേള ചലച്ചിത്ര നടി നിഖില വിമൽ ഉദ്ഘാടനം ചെയ്തു. ലുലു കുവൈത്തിലെ ഉന്നത മാനേജ്‌മെന്റ് പ്രതിനിധികൾ, ബ്രാൻഡ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പലചരക്ക് സാധനങ്ങൾ, പഴങ്ങളും പച്ചക്കറികളും, മാംസ-മത്സ്യ വിഭവങ്ങൾ, പാലുൽപ്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, അടുക്കള സാധനങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആകർഷകമായ ഓഫറുകളും കിഴിവുകളും മേളയിൽ ഒരുക്കിയിട്ടുണ്ട്.
ഭക്ഷണവിഭവങ്ങൾക്ക് പുറമെ, വസ്ത്രങ്ങൾ വാങ്ങുമ്പോൾ 10 ദീനാർ നൽകിയാൽ 10 ദീനാർ മൂല്യമുള്ളവ തിരികെ ലഭിക്കുന്ന പ്രത്യേക ഓഫർ, പ്രമുഖ പാദരക്ഷാ ബ്രാൻഡുകളുടെ പ്രത്യേക വിൽപ്പന, കുട്ടികൾക്കായുള്ള പ്രത്യേക 'ടോയ് ഫെസ്റ്റ്' തുടങ്ങിയവും മേളയിലുണ്ട്.
അറബിക്, ഇന്ത്യൻ, കോണ്ടിനെന്റൽ, ഫിലിപ്പിനോ, തായ് തുടങ്ങി അന്താരാഷ്ട്ര വിഭവങ്ങൾ ഉൾകൊള്ളുന്ന 'ഗ്ലോബൽ ഫൂഡി’, സലാഡുകൾ, ചീസുകൾ, ഒലീവുകൾ തുടങ്ങിയ ആരോഗ്യകരമായ ഭക്ഷണവിഭവങ്ങളുടെ 'ഹെൽത്തി ഈറ്റ്‌സ്' വിവിധതരം മാംസ ഉൽപ്പന്നങ്ങളുടെ 'മീറ്റ് എ മീറ്റ്', പുതുമയുള്ളതും ശീതീകരിച്ചതുമായ കടൽ വിഭവങ്ങൾ അവതരിപ്പിക്കുന്ന 'ഗോ ഫിഷ്' എന്നീ വിഭാഗങ്ങൾ മേളയുടെ പ്രത്യേകതയാണ്.
പാചകരംഗത്തെ കഴിവ് തെളിയിക്കാൻ 'ടേസ്റ്റ് ആൻഡ് വിൻ','മാസ്റ്റർ ജൂനിയർ ഷെഫ്' മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. ബേക്കറി പ്രേമികൾക്കായി ‘ദി ബെസ്റ്റ് ബേക്ക്’, ബിരിയാണി വേൾഡ്, ‘ദേശി ധാബ’, 'നാടൻ തട്ടുകട' എന്നിവ വ്യത്യസ്തമായ രുചികൾ സമ്മാനിക്കും.
മേയുടെ ഭാഗമായി ലോകമെമ്പാടുമുള്ള രുചികരമായ വിഭവങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക 'സ്ട്രീറ്റ് ഫുഡ്' കൗണ്ടറുകൾ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ഒരുക്കിയിട്ടുണ്ട്. ദക്ഷിണേന്ത്യൻ, ഉത്തരേന്ത്യൻ, മെക്സിക്കൻ, കൊറിയൻ, ഇറ്റാലിയൻ, സ്പാനിഷ്, കോണ്ടിനെന്റൽ തുടങ്ങി വിവിധ വിഭവങ്ങൾ ഇവിടെ ലഭ്യമാകും.

