Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightരുചിയുടെ ആഗോളമേളയായി...

രുചിയുടെ ആഗോളമേളയായി 'ലുലു വേൾഡ് ഫുഡ് ഫെസ്റ്റ് 2022'

text_fields
bookmark_border
രുചിയുടെ ആഗോളമേളയായി ലുലു വേൾഡ് ഫുഡ് ഫെസ്റ്റ് 2022
cancel
camera_alt

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ‘ലു​ലു വേ​ൾ​ഡ് ഫു​ഡ് ഫെ​സ്റ്റ് 2022’ രാ​ജ് ക​ലേ​ഷും ജ​മീ​ല അ​ല്ലെ​ൻ​ക്വാ​വി​യും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. കു​വൈ​ത്തി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഉ​ന്ന​ത മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ൾ സ​മീ​പം

കു​വൈ​ത്ത് സി​റ്റി: ലോ​ക​മെ​മ്പാ​ടു​മു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന ഭ​​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ 'ലു​ലു വേ​ൾ​ഡ് ഫു​ഡ് ഫെ​സ്റ്റ് 2022' സെ​പ്റ്റം​ബ​ർ 28 മു​ത​ൽ ലു​ലു​വി​ന്റെ എ​ല്ലാ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും ആരംഭിച്ച ഫെസ്റ്റ് ​ഒക്ടോ​ബ​ർ നാ​ലു​വ​രെ തു​ട​രും. ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ അ​ൽ റാ​യ് ഔ​ട്ട്‌​ലെ​റ്റി​ൽ ഉ​ന്ന​ത മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ടി.​വി അ​വ​താ​ര​ക​നും ഷെ​ഫു​മാ​യ രാ​ജ് ക​ലേ​ഷും, പ്ര​ശ​സ്ത ഷെ​ഫും ഇ​ൻ​ഫ്ലു​വ​ൻ​സ​റു​മാ​യ ജ​മീ​ല അ​ല്ലെ​ൻ​ക്വാ​വി​യും ചേ​ർ​ന്ന് ഫെ​സ്റ്റി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ​രി​പാ​ടി​യു​ടെ സ്പോ​ൺ​സ​ർ​മാ​രു​ടെ പ്ര​തി​നി​ധി​ക​ളും പ​​ങ്കെ​ടു​ത്തു.

പ്ര​മു​ഖ പാ​ച​ക​ക്കാ​രു​ടെ ലൈ​വ് ഡെ​മോ, തെ​രു​വു​ഭ​ക്ഷ​ണ കൗ​ണ്ട​റു​ക​ൾ, മ​ല​ബാ​ർ ചാ​യ​ക്ക​ട, ത​ട്ടു​ക​ട, ബേ​ക്ക​റി ബ്രെ​ഡ് ഹൗ​സ് തു​ട​ങ്ങി കാ​ണാ​നും രു​ചി​ക്കാ​നും ക​ഴി​യു​ന്ന വി​വി​ധ ഭ​ക്ഷ​ണ​കൗ​ണ്ട​റു​ക​ൾ ആ​ഘോ​ഷ​ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രു​ന്നു. മ​റ്റ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. കേ​ക്ക് മു​റി​ക്കു​ന്ന ച​ട​ങ്ങോ​ടെ​യാ​ണ് പ​ല​യി​ട​ത്തും ഉ​ദ്ഘാ​ട​നം ന​ട​ന്ന​ത്.

ജ​ന​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ചും പ​ങ്കാ​ളി​ക​ളാ​ക്കി​യു​മു​ള്ള ആ​ഘോ​ഷ​ങ്ങ​ളും മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു. ഏ​റ്റ​വും വ​ലി​യ പി​സ മു​റി​ക്ക​ൽ, ഏ​റ്റ​വും വ​ലി​യ ഷ​വ​ർ​മ, ഏ​റ്റ​വും വ​ലി​യ ബ​ർ​ഗ​ർ, ഏ​റ്റ​വും വ​ലി​യ സാ​ൻ​ഡ്‌​വി​ച്ച് എ​ന്നി​വ ഒ​രു​ക്കി​യ​ത് ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ച്ചു.

അ​ൽ​ദ​ജീ​ജ് ശാ​ഖ​യി​ൽ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ഇ​തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്നു. ക​ലേ​ഷ് മ​ത്സ​രാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യും മ​ത്സ​ര​ത്തെ വി​ല​യി​രു​ത്തു​ക​യും ചെ​യ്തു. ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് കി​ഴി​വു​ക​ളും പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യു​ണ്ട്. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ആ​വേ​ശ​ക​ര​മാ​യ സ​മ്മാ​ന​ങ്ങ​ളും തു​ട​രും. അ​ൽ വാ​സാ​ൻ, ക​ൺ​ട്രി, ഇ​ഫ്‌​കോ, കി​റ്റ്‌​കോ, സീ​റ, അ​മേ​രി​ക്കാ​ന എ​ന്നി​വ​യാ​ണ് പ്ര​ധാ​ന സ്​​പോ​ൺ​സ​ർ​മാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu World Food Fest
News Summary - 'Lulu World Food Fest 2022' as a global festival of taste
Next Story