Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹോം ഡെലിവറി...

ഹോം ഡെലിവറി സുഗമമാക്കുന്നതിന് ലുലു ഹൈപ്പർ മാർക്കറ്റ്-തലാബത്ത് ധാരണ

text_fields
bookmark_border
ഹോം ഡെലിവറി സുഗമമാക്കുന്നതിന് ലുലു ഹൈപ്പർ മാർക്കറ്റ്-തലാബത്ത് ധാരണ
cancel
camera_alt

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്, ത​ലാ​ബ​ത്ത് മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ൾ പ​താ​ക​വീ​ശി പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ടു​ന്നു

കു​വൈ​ത്ത് സി​റ്റി: ഹോം ​ഡെ​ലി​വ​റി ശൃം​ഖ​ല വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​നും വി​ത​ര​ണം സു​ഗ​മ​മാ​ക്കു​ന്ന​തി​നു​മാ​യി പ്ര​മു​ഖ റീ​ട്ടെ​യി​ല​റാ​യ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ത​ലാ​ബ​ത്തു​മാ​യി ക​രാ​ർ ഒ​പ്പി​ട്ടു. കു​വൈ​ത്തി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്റെ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തി​ന് ഇ​​തോ​ടെ വേ​ഗം കൈ​വ​രും. അ​ൽ​റാ​യി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹാ​രി​സ്, ത​ലാ​ബ​ത്ത് കു​വൈ​ത്ത് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ബ​ദ​ർ അ​ൽ ഗാ​നിം എ​ന്നി​വ​ർ ഇ​തു​സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ഇ​രു​ഭാ​ഗ​ത്തെ​യും മു​തി​ർ​ന്ന മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ളും പ​​ങ്കെ​ടു​ത്തു.

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്, ത​ലാ​ബ​ത്ത് മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ൾ ക​രാ​ർ ഒ​പ്പു​വെ​ച്ച​തി​നു​ശേ​ഷം

ത​ലാ​ബ​ത്തു​മാ​യു​ള്ള ക​രാ​ർ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ൾ ന​ൽ​കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും ഷോ​പ്പി​ങ് എ​ളു​പ്പ​വും സൗ​ക​ര്യ​പ്ര​ദ​വും ആ​കു​മെ​ന്നും ലു​ലു മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു. കു​വൈ​ത്തി​ൽ മു​മ്പ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഇ​പ്പോ​ൾ ഓ​ൺ​ലൈ​നി​ൽ സാ​ധ​ന​ങ്ങ​ൾ ഓ​ർ​ഡ​ർ ചെ​യ്യു​ന്നു​ണ്ട്. ഇ​വ വേ​ഗ​ത്തി​ൽ ഡെ​ലി​വ​റി ചെ​യ്യു​മെ​ന്ന് ഏ​വ​രും പ്ര​തീ​ക്ഷി​ക്കു​ന്നു. പു​തി​യ ക​രാ​റി​ലൂ​ടെ കാ​ര്യ​ക്ഷ​മ​മാ​യി രാ​ജ്യ​ത്തെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും ഉ​ള്ള അ​വ​രു​ടെ ഇ​ഷ്ട​സ്ഥ​ല​ത്തേ​ക്ക് വ​സ്തു​ക്ക​ൾ എ​ത്തും.

ഡെ​ലി​വ​റി വേ​ഗ​ത ഉ​റ​പ്പാ​ക്കാ​ൻ ഏ​ഴ് സ്റ്റോ​റു​ക​ൾ ഇ​തി​നാ​യി മാ​ത്രം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന​വും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം, അ​ള​വ്, മൂ​ല്യം എ​ന്നി​വ കൃ​ത്യ​മാ​യി പാ​ലി​ക്കും. ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റും ത​ലാ​ബ​ത്തും ഒ​രു​മി​ക്കു​ന്ന​തോ​ടെ കു​വൈ​ത്തി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഷോ​പ്പി​ങ് മി​ക​ച്ച അ​നു​ഭ​വ​മാ​കു​മെ​ന്നും മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulukuwaitnewstalabat
News Summary - LuLu-Talabat deal to facilitate home deliveries
Next Story