വൻ ഓഫറുകളുമായി ‘ലുലു സമ്മർ സർപ്രൈസസിന്’ തുടക്കം
text_fields‘ലുലു സമ്മർ സർപ്രൈസസ്’ പ്രമോഷന്റെ ഭാഗമായി ഒരുക്കിയ മത്സരത്തിൽനിന്ന്
കുവൈത്ത് സിറ്റി: വൻ ഓഫറുകളുമായി ലുലു ഹൈപ്പർമാർക്കറ്റിൽ ‘ലുലു സമ്മർ സർപ്രൈസസ്’ ഉത്സവകാല പ്രമോഷന് തുടക്കം. ഈ മാസം എട്ടു വരെ തുടരുന്ന പ്രമോഷനിൽ അതുല്യമായ ഓഫറുകൾ, വിനോദങ്ങൾ, മത്സരങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. വേനൽക്കാല വസ്തുക്കളുടെ അസാധാരണമായ കിഴിവ് പ്രമോഷന്റെ പ്രത്യേകതയാണ്.
പഴങ്ങൾ, പച്ചക്കറികൾ,വേനൽക്കാല പാനീയങ്ങൾ, യാത്രാ ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയിലും മറ്റും ഷോപ്പർമാർക്ക് മികച്ച ലാഭം കണ്ടെത്താം. തണ്ണിമത്തന്റെ പ്രത്യേക ഡീലുകൾ ഉൾപ്പെടുന്ന ‘മെലോൺ ഫെസ്റ്റ്’, ശീതീകരിച്ച പാനീയങ്ങൾക്ക് കിഴിവുകൾ ലഭിക്കുന്ന ‘സിപ്പ് ഇൻ ടു സമ്മർ’ എന്നിവ ചൂടുകാലത്ത് കുളിരുപകരും.
പ്രത്യേകം തയാറാക്കിയ സലാഡുകളും വേനൽക്കാല ഭക്ഷണക്രമവുമായി ‘ഹെൽത്തി ഈറ്റസ്’ വിഭാഗവുമുണ്ട്. കനത്ത ചൂടിൽ സൗജന്യ ഡെലിവറിയും ഇൻസ്റ്റാളേഷനും ഉൾപ്പെടെയുള്ള ഓഫറുകളുമായി എയർ കണ്ടീഷനറുകളും സ്വന്തമാക്കാം. തിരഞ്ഞെടുത്ത വസ്ത്രങ്ങളിൽ ‘ബൈ 2 ഗറ്റ് 1 സൗജന്യ ഓഫറുമുണ്ട്. വിതരണക്കാരുടെ പ്രത്യേക സാമ്പിൾ സ്റ്റാളുകളും ലുലു ക്രമീകരിച്ചിട്ടുണ്ട്.
വേനൽക്കാല ഷോപ്പിങ് താങ്ങാനാവുന്ന വിലയിൽ പൂർത്തീകരിക്കുന്നതിനൊപ്പം കുടുംബത്തിലെ ഓരോ അംഗത്തിനും ആസ്വാദ്യകരമാക്കുക എന്നതും പ്രമോഷന്റെ ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കും വിവിധ മത്സരങ്ങൾ ഒരുക്കി. മറ്റു തത്സമയ വിനോദവും ഗെയിമുകളും ഷോപ്പിങ്ങിനൊപ്പം ആസ്വദിക്കാനുള്ള അവസരവും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

