ലുലു റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കം
text_fieldsലുലു ഹൈപ്പർമാർക്കറ്റ് കുവൈത്തില്‍ സംഘടിപ്പിക്കുന്ന ‘ഇന്ത്യ ഉത്സവിന്റെ’ ഉദ്ഘാടന ചടങ്ങിൽനിന്ന്
ഇന്ത്യ ഉത്സവിന്റെ’ ഭാഗമായി നടന്ന നൃത്തം
കുവൈത്ത് സിറ്റി: ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്തില്‍ സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ട ‘ഇന്ത്യ ഉത്സവിന്’ തുടക്കമായി. ജനുവരി 22ന് അൽ-റായിയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ലുലു കുവൈത്തിന്റെ മാനേജ്മെന്റ് പ്രതിനിധികളും ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. പരമ്പരാഗത ഇന്ത്യൻ സ്വാഗത സംഗീത ബാൻഡോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ജനുവരി 21 മുതൽ 27വരെ കുവൈത്തിലെ വിവിധ ഔട്ട്ലെറ്റുകളിലായാണ് പരിപാടി. ഉത്സവത്തിന്റെ ഭാഗമായി ഇന്ത്യൻ ബ്രാൻഡഡ് ഉൽപന്നങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലെ സാധനങ്ങൾക്ക് പ്രത്യേക ഓഫറുകളും കിഴിവുകളും ഒരുക്കിയിട്ടുണ്ട്.
15ലധികം ഇന്ത്യൻ സ്കൂളുകൾ പങ്കെടുത്ത എത്നിക് വെയർ ഫാഷൻ ഷോയും പാട്രിയോട്ടിക് ഗ്രൂപ് സോങ് മത്സരവും പ്രധാന ആകർഷണങ്ങളാണ്. വിജയികൾക്ക് ട്രോഫികളും ഗിഫ്റ്റ് വൗച്ചറുകളും നൽകി. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പരമ്പരാഗത അലങ്കാരങ്ങൾ, ഭക്ഷ്യ സ്റ്റാളുകൾ, ജൈവ ഉൽപ്പന്ന പ്രദർശനങ്ങൾ എന്നിവ വഴി ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിധ്യം അവതരിപ്പിക്കുകയാണ് ‘ഇന്ത്യ ഉത്സവിന്റെ’ ലക്ഷ്യമെന്ന് ലുലു മാനേജ്മെന്റ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

