ലുലു കുവൈത്ത് ഡയറക്ടർ ഇറ്റാലിയൻ ദേശീയ ദിനാഘോഷത്തിൽ പങ്കെടുത്തു
text_fieldsഇറ്റാലിയൻ ദേശീയദിനാഘോഷത്തിൽ ലുലു കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ്
കുവൈത്ത് സിറ്റി: ഇറ്റാലിയൻ ദേശീയ ദിനാഘോഷത്തിൽ ലുലു കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ് പങ്കെടുത്ത് ആശംസകൾ കൈമാറി. 76-ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കുവൈത്തിലെ ഇറ്റാലിയൻ എംബസി സംഘടിപ്പിച്ച ചടങ്ങിലാണ് ലുലു പ്രതിനിധി പങ്കെടുത്തത്. ഇറ്റാലിയൻ നയതന്ത്രജ്ഞരും കുവൈത്ത് ഉന്നത വ്യക്തിത്വങ്ങളും പങ്കെടുത്ത പരിപാടി ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധങ്ങൾ എടുത്തുകാണിച്ചു.
ആഘോഷപരിപാടിയിൽ ലുലുവിന്റെ സാന്നിധ്യം സാംസ്കാരിക ബന്ധങ്ങളും അന്തർദേശീയ ബന്ധങ്ങളും വളർത്തിയെടുക്കുന്നതിനുള്ള ലുലു കുവൈത്തിന്റെ പ്രതിബദ്ധതയുടെ തെളിവായി.
കുവൈത്തിലെ ഇറ്റാലിയൻ അംബാസഡർ കാർലോ ബാൽഡോച്ചിയെ ദേശീയ ദിനാഘോഷത്തിൽ ലുലു കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ് നേരിട്ട് ആശംസകൾ അറിയിച്ചു. പരസ്പര ബഹുമാനവും ആദരവും നിലനിർത്തിയുള്ള ഇത്തരം കൂടിച്ചേരലുകൾ ലുലു കുവൈത്തും ഇറ്റലിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ലുലു മാനേജ്മെന്റ് വ്യക്തമാക്കി.