തണുപ്പകറ്റാൻ ചായ, കാപ്പി ഫിയസ്റ്റയുമായി ലുലു ഹൈപ്പർ മാർക്കറ്റ്
text_fieldsകുവൈത്ത് സിറ്റി: രാജ്യം ശൈത്യകാലത്തിലേക്ക് പ്രവേശിക്കുമ്പോൾ തണുപ്പകറ്റാൻ ചായ, കാപ്പി ഫിയസ്റ്റയുമായി ലുലു ഹൈപ്പർ മാർക്കറ്റ്. ചായ, കാപ്പി പ്രേമികൾക്കായി ലുലു ഹൈപ്പർമാർക്കറ്റ് അവതരിപ്പിക്കുന്ന പ്രത്യേക പ്രമോഷന് ബുധനാഴ്ച തുടക്കമാകും. 13 മുതൽ 19 വരെ തുടരുന്ന പ്രമോഷനിൽ ഉപഭോക്താക്കൾക്ക് എക്സ്ക്ലൂസിവ് ഡിസ്കൗണ്ടുകളും വിലക്കുറവും ആസ്വദിക്കാം.
ഷോപ്പിങ് സുഗമമാക്കുന്നതിനായി മികച്ച ഉൽപന്നങ്ങളുടെ പ്രത്യേക കൗണ്ടറുകളും ആകർഷകമായ ഡിസ്പ്ലേകളും ഒരുക്കിയിട്ടുണ്ട്. ചായ, കാപ്പി എന്നിവയുടെ വൈവിധ്യവും രുചിയും ആസ്വദിക്കാൻ പ്രമോഷനിൽ കോംപ്ലിമെന്ററി സാമ്പിളുകളും അവതരിപ്പിക്കും.
ശീതകാല ആഘോഷങ്ങളുടെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റ് വിവിധ രാജ്യങ്ങളിൽ നിന്ന് പ്രത്യേകം ഇറക്കുമതി ചെയ്ത ചായ, കാപ്പി എന്നിവയുടെ വ്യത്യസ്തവും വിപുലവുമായ ശേഖരം ഒരുക്കിയിട്ടിട്ടുണ്ട്. എല്ലാത്തരം ചായ, കാപ്പി പൗഡറുകൾക്കും ശ്രദ്ധേയമായ കിഴിവുകളും ലുലു ഹൈപ്പർമാർക്കറ്റിന്റെ സവിശേഷതയാണ്. ശൈത്യകാലത്ത് ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്ക് ഇഷ്ട പാനീയങ്ങൾ ആസ്വദിക്കാനുള്ള അവസരം ഇത് ഒരുക്കുന്നു. കുവൈത്തിലെ എല്ലാ ലുലു ഔട്ട്ലറ്റുകളും പ്രമോഷന്റെ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

