Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ ഓണാഘോഷത്തിമിർപ്പുമായി ലുലു

text_fields
bookmark_border
പരമ്പരാഗത ഓണസദ്യയും 14 ൽ അധികം വ്യത്യസ്ത തരം പായസങ്ങളും ലുലുവിൽ ലഭ്യമാണ്
കുവൈത്തിൽ ഓണാഘോഷത്തിമിർപ്പുമായി ലുലു
cancel

കുവൈത്ത് സിറ്റി: ഓണത്തെ ആഘോഷത്തോടെ വരവേറ്റ് ലുലു ഹൈപ്പർമാർക്കറ്റ്. ‘ഓണം ഇവിടെയാണ്’ എന്ന പേരിൽ പ്രത്യേക ആഘോഷവും കുവൈത്തിലെ എല്ലാ ലുലു ഔട്ട്‌ലെറ്റുകളിലും ഓണം പ്രൊമോഷനും ആരംഭിച്ചു. കേരളത്തിന്റെ തനത് പാരമ്പര്യം, രുചി, സംസ്കാരം, ഷോപ്പിംഗ് എന്നിവയെല്ലാം ഒത്തുചേരുന്നതാണ് പ്രൊമോഷൻ.

വർണ്ണാഭമായ പൂക്കളം മത്സരം ആഘോഷങ്ങളുടെ പ്രധാന ആകർഷണമായി. ആഘോഷങ്ങൾക്ക് മധുരം പകർന്ന 'പായസമേള' മത്സരത്തിൽ അമ്പതിലേറെപ്പേർ പങ്കെടുത്തു. സാംസ്കാരിക പരിപാടികളും പരമ്പരാഗത നൃത്താവതരണങ്ങളും ആഘോഷ ഭാഗമായി നടന്നു.

ആഘോഷം അൽ റായ് ഔട്ട്‌ലെറ്റിൽ ലുലു കുവൈത്ത് ഡയറക്ടർ കെ.എസ്.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. റീജിയണൽ ഡയറക്ടർ സക്കീർ ഹുസൈൻ, മുതിർന്ന മാനേജ്‌മെന്റ് ഉദ്യോഗസ്ഥർ, അഭ്യുദയകാംക്ഷികൾ, വിശിഷ്ടാതിഥികൾ എന്നിവർ ചടങ്ങിൽ പ​ങ്കെടുത്തു.

ഓണാഘോഷങ്ങളുടെ ഭാഗമായി 23 തരം വിഭവങ്ങൾ അടങ്ങിയ പരമ്പരാഗത ഓണസദ്യ മിതമായ നിരക്കിൽ ലുലുവിൽ ലഭ്യമാണ്. 14 ൽ അധികം വ്യത്യസ്ത തരം പായസങ്ങളും ഒരുക്കിയിട്ടുണ്ട്. കുടുംബങ്ങൾക്കും സംഘടനകൾക്കും വിവിധ കൂട്ടായ്മകൾക്കും വലിയ അളവിലുള്ള ഓർഡറുകളും മുൻകൂട്ടിയുള്ള ബുക്കിംഗും ലഭ്യമാണ്.

ഇന്ത്യൻ പച്ചക്കറികൾ, പലചരക്ക് സാധനങ്ങൾ എന്നിവക്കും പ്രത്യേക ഓഫറുകളും ലഭിക്കും. സാരികൾ, ചുരിദാറുകൾ, കുർത്തകൾ എന്നിവക്ക് 25ശതമാനം വരെ കിഴിവും ലഭ്യമാണ്. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി വിപുലമായ പരമ്പരാഗത ഓണം വസ്ത്രശേഖരവും ഒരുക്കിയിട്ടുണ്ട്. ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയിലും പ്രത്യേക ഓഫറുകൾ, 'ലുലു ഷോപ്പിംഗ് ഗിഫ്റ്റ് കാർഡുകളും' എല്ലാ ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - LuLu Hypermarket Welcomes Onam
Next Story