ദീപാവലിയെ നിറപ്പകിട്ടോടെ സ്വാഗതം ചെയ്ത് ലുലു ഹൈപ്പർ മാർക്കറ്റ്
text_fieldsദീപാവലി ആഘോഷഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റ് അൽറായി ഔട്ട്‍ലറ്റിൽ നടത്തിയ രംഗോലി മത്സരത്തിലെ വിജയികളും പങ്കെടുത്തവരും
കുവൈത്ത് സിറ്റി: നിറങ്ങളുടെ ആഘോഷമായ ദീപാവലിയെ നിറപ്പകിട്ടോടെ സ്വാഗതം ചെയ്ത് ലുലു ഹൈപ്പർ മാർക്കറ്റ്. ആഘോഷഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റിന്റെ എല്ലാ ഔട്ട്‍ലറ്റുകളിലും വിവിധ പരിപാടികൾ ആരംഭിച്ചു. കസ്റ്റമേഴ്സ്, സ്റ്റാഫ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ഉന്നത മാനേജ്മെന്റ് അംഗങ്ങൾ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. അൽറായി ഔട്ട്‍ലറ്റിൽ പ്രത്യേക രംഗോലി മത്സരം സംഘടിപ്പിച്ചു. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളെ പ്രതിനിധാനംചെയ്ത് 12 ടീമുകൾ പങ്കെടുത്തു.
നിറങ്ങൾ, പ്രകൃതിദത്ത ചായങ്ങൾ, പൂക്കൾ, മറ്റു വസ്തുക്കൾ എന്നിവ ഉപയോഗിച്ച് മത്സരാർഥികൾ മനോഹരമായ വിവിധ രൂപങ്ങൾ സൃഷ്ടിച്ചു. ഒന്നാം സ്ഥാനം നേടിയ ടീമിന് 100 ദീനാർ പ്രൈസ്മണി സമ്മാനമായി ലഭിച്ചു. രണ്ടാം സ്ഥാനത്തിന് 75 ദീനാറും മൂന്നാം സ്ഥാനത്തിന് 50 ദീനാറും ലഭിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.
ലുലു ഹൈപ്പർ മാർക്കറ്റ് അൽറായി ഔട്ട്‍ലറ്റിൽ നടത്തിയ രംഗോലി മത്സരത്തിൽനിന്ന്
കുവൈത്തിലെ എല്ലാ ലുലു ഔട്ട്‌ലെറ്റുകളിലും നടന്നുകൊണ്ടിരിക്കുന്ന 'ലുലു വാലി ദീപാവലി 2022' പ്രമോഷനിൽ ഭക്ഷണങ്ങൾക്കും മറ്റ് ഉൽപന്നങ്ങൾക്കും ആകർഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മധുരപലഹാരങ്ങൾ പ്രത്യേക വിലക്കുറവിൽ ലഭ്യമാണ്. ഈമാസം 24വരെയുള്ള പ്രത്യേക ഓഫറിൽ 10 ദീനാറിന് പർച്ചേഴ്സ് ചെയ്യുമ്പോൾ അഞ്ചു ദീനാറിന്റെ സമ്മാന വൗച്ചറും ലഭിക്കും. ചുരിദാറുകൾ, സാരികൾ എന്നിവ തെരഞ്ഞെടുക്കുന്നതിന് സമ്മാന വൗച്ചറുകൾ ഉപയോഗപ്പെടുത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

