സ്തനാർബുദ അവബോധ ദിനത്തിൽ ജാഗ്രതയുണർത്തി ലുലു ഹൈപ്പർമാർക്കറ്റ്
text_fieldsലുലു ഹൈപ്പർമാർക്കറ്റ് പ്രതിനിധികൾ സ്തനാർബുദ അവബോധദിന പരിപാടിയിൽ
കുവൈത്ത് സിറ്റി: സ്തനാർബുദ അവബോധ ദിനത്തിൽ സമൂഹാരോഗ്യ ജാഗ്രത ഉണർത്തി ലുലു ഹൈപ്പർമാർക്കറ്റ്. പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജുക്കേഷൻ ആൻഡ് ട്രെയിനിങ്ങിന് കീഴിലുള്ള ഹയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻസ് ആൻഡ് നാവിഗേഷൻ സംഘടിപ്പിച്ച സ്തനാർബുദ അവബോധ ദിന പരിപാടികളിൽ ലുലു ഹൈപ്പർമാർക്കറ്റും പങ്കാളികളായി. സ്തനാർബുദ പ്രതിരോധത്തെക്കുറിച്ച് അവബോധം വളർത്തുക, നേരത്തെയുള്ള കണ്ടെത്തലിന്റെ പ്രാധാന്യം ഉണർത്തുക, മുൻകരുതൽ ആരോഗ്യ പരിശോധന പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യം വെക്കുന്നതായിരുന്നു പരിപാടി.
ആരോഗ്യ സംരക്ഷണ വിദഗ്ധരുടെ പ്രഭാഷണങ്ങൾ, പ്രസന്റേഷനുകൾ, സ്ത്രീകളെ നേരത്തെയുള്ള പരിശോധനക്കും ആരോഗ്യകരമായ ജീവിതശൈലിക്കും പ്രോത്സാഹിപ്പിക്കുന്ന സെഷനുകൾ എന്നിവ നടന്നു. സമ്മാനങ്ങൾ, അവബോധ വസ്തുക്കൾ എന്നിവ കൈമാറി ലുലു ടീം പരിപാടിയിൽ സജീവ പങ്കാളിയായി. കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി.എസ്.ആർ), പൊതുജനാരോഗ്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളെ പിന്തുണക്കൽ എന്നിവയുടെ ഭാഗമായാണ് പരിപാടിയിൽ ഭാഗമായതെന്ന് ലുലു ഹൈപ്പർമാർക്കറ്റ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

