ദക്ഷിണാഫ്രിക്കൻ ദേശീയ ദിനാഘോഷങ്ങളിൽ പങ്കാളിയായി ലുലു ഹൈപ്പർ മാർക്കറ്റ്
text_fieldsദക്ഷിണാഫ്രിക്കൻ ദേശീയ ദിനാഘോഷത്തിൽ ലുലു ഹൈപ്പർ മാർക്കറ്റ് സന്ദർശിക്കുന്നവർ, ലുലു ഹൈപ്പർ മാർക്കറ്റ് ഒരുക്കിയ പ്രദർശനം
കുവൈത്ത് സിറ്റി: ദക്ഷിണാഫ്രിക്കൻ ദേശീയ ദിനാഘോഷങ്ങളിൽ പങ്കാളിയായി ലുലു ഹൈപ്പർ മാർക്കറ്റും. ആഘോഷ ഭാഗമായി എംബസി മറീന ഹോട്ടലിൽ ഒരുക്കിയ ദക്ഷിണാഫ്രിക്കൻ ഉൽപന്നങ്ങളുടെ പ്രദർശനത്തിൽ ലുലു ഹൈപ്പർ മാർക്കറ്റ് പങ്കെടുത്തു. ദക്ഷിണാഫ്രിക്കയിൽനിന്ന് ഇറക്കുമതി ചെയ്ത വിവിധ ഉൽപന്നങ്ങൾ പ്രദർശനത്തിൽ ഒരുക്കി.
ലുലു ഹൈപ്പർ മാർക്കറ്റിന് ദക്ഷിണാഫ്രിക്കയിൽ സ്വന്തമായി സംഭരണ കേന്ദ്രമുണ്ട്. ഇത് നൂറിലധികം ബ്രാൻഡുകളിൽ നിന്ന് ആയിരത്തിലധികം ദക്ഷിണാഫ്രിക്കൻ ഉൽപന്നങ്ങൾ പുതുമയോടെ ഇറക്കുമതി ചെയ്യാൻ സഹായിക്കുന്നു. ആഘോഷവേളയിൽ ലുലു ഹൈപ്പർ മാർക്കറ്റ് കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ്, കുവൈത്തിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ ഡോ. മനേലിസി ഗെംഗെക്ക് ദേശീയദിന ആശംസകൾ അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ലുലു ഹൈപ്പർ മാർക്കറ്റ് അഭിമാനിക്കുന്നതായും ലോകമെമ്പാടുമുള്ള ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് നൽകാൻ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ ലുലു ഹൈപ്പർ മാർക്കറ്റ് സംഭരണ കേന്ദ്രം കുവൈത്തിലെ ഉപഭോക്താക്കൾക്ക് ദക്ഷിണാഫ്രിക്കൻ ഉൽപന്നങ്ങളുടെ വിശാലമായ ശ്രേണി ഇറക്കുമതി ചെയ്യാൻ സഹായിക്കുന്നതായും മുഹമ്മദ് ഹാരിസ് വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കൻ ദേശീയ ദിനാഘോഷത്തിൽ ലുലു ഹൈപ്പർ മാർക്കറ്റിന്റെ പങ്കാളിത്തം ദക്ഷിണാഫ്രിക്കയും കുവൈത്തും തമ്മിലുള്ള സാംസ്കാരികവും സാമ്പത്തികവുമായ ബന്ധത്തെ എടുത്തുകാണിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും വാണിജ്യവും പ്രോത്സാഹിപ്പിക്കുന്നതിൽ ലുലു ഹൈപ്പർ മാർക്കറ്റ് വഹിക്കുന്ന സുപ്രധാന പങ്കും ഇത് എടുത്തുകാണിക്കുന്നതായി ലുലു ഹൈപ്പർ മാർക്കറ്റ് വക്താവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

