ലുലു ഹൈപർ മാർക്കറ്റിൽ മാംഗോ ഫെസ്റ്റിവൽ ആരംഭിച്ചു
text_fieldsലുലു ഹൈപർ മാർക്കറ്റിൽ ‘ലുലു കിംഗ്ഡം ഓഫ് മാംഗോസ്’ ഫെസ്റ്റിവൽ ഉദ്ഘാടന പരിപാടിയിൽ ഇന്ത്യൻ അംബാസഡർ മാമ്പഴം എറിഞ്ഞുവീഴ്ത്തുന്നു
കുവൈത്ത് സിറ്റി: പ്രമുഖ റീജനൽ റീട്ടെയിലറായ ലുലു ഹൈപർമാർക്കറ്റിൽ 'ലുലു കിംഗ്ഡം ഓഫ് മാംഗോസ്' ഫെസ്റ്റിവൽ ആരംഭിച്ചു. ഫഹാഹീൽ ഔട്ട്ലെറ്റിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം നിർവഹിച്ചു.
ലുലു ഹൈപർമാർക്കറ്റിലെ ഉന്നത മാനേജ്മെന്റ് ഉദ്യോഗസ്ഥരും കുവൈത്തിലെ പ്രമുഖ ബ്ലോഗർമാരും വ്ലോഗർമാരും ഉപഭോക്താക്കളും അഭ്യുദയകാംക്ഷികളും സംബന്ധിച്ചു.
ലോകത്തിലെ എട്ട് മുൻനിര മാമ്പഴ രാജ്യങ്ങളിൽനിന്നുള്ള 60 ഇനം മാമ്പഴങ്ങളും നിരവധി മാമ്പഴ ഉൽപന്നങ്ങളും ഉത്സവകാലത്തുടനീളം ആകർഷകമായ ഓഫറുകളിൽ ലുലുവിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും ലഭിക്കും. മേയ് 31ന് പ്രമോഷൻ കാമ്പയിൻ സമാപിക്കും. മാമ്പഴ കേക്ക്, മാമ്പഴ പുഡ്ഡിങ്ങുകൾ, മാമ്പഴ ഹൽവകൾ, മാമ്പഴ പായസങ്ങൾ, മാമ്പഴക്കറികൾ തുടങ്ങി വൈവിധ്യമാർന്ന ഉൽപന്നങ്ങൾ മേളക്ക് മാറ്റുകൂട്ടാൻ ഒരുക്കിയിട്ടുണ്ട്.
മാമ്പഴ ട്രക്കുകൾ, മാവ്, മാമ്പഴവുമായി ബന്ധപ്പെട്ട മറ്റ് ഇനങ്ങൾ എന്നിവയുടെ വലിയ കട്ടൗട്ടുകൾ കൊണ്ട് ഔട്ട്ലെറ്റുകൾ ആകർഷകമായി അലങ്കരിച്ചിട്ടുണ്ട്.

