ലുലു ഹൈപ്പർ മാർക്കറ്റിൽ ‘ലുലു ബാർബിക്യൂ നൈറ്റ്സ്’
text_fields‘ലുലു ബാർബിക്യൂ നൈറ്റ്സ്’ഉദ്ഘാടനത്തിൽ ലുലു ഹൈപ്പർ മാർക്കറ്റ് ഉന്നത മാനേജ്മെന്റ് പ്രതിനിധികളും സ്പോൺസർമാരും
കുവൈത്ത് സിറ്റി: മേഖലയിലെ പ്രമുഖ റീട്ടെയിലറായ ലുലു ഹൈപ്പർ മാർക്കറ്റിൽ ‘ലുലു ബാർബിക്യൂ നൈറ്റ്സ്’പ്രമോഷൻ ആരംഭിച്ചു. ഈമാസം 15ന് ആരംഭിച്ച പ്രമോഷൻ 21 വരെ ഹൈപ്പർ മാർക്കറ്റിലെ എല്ലാ ഔട്ട്ലെറ്റുകളിലും തുടരും. പ്രൈം കട്ട് മീറ്റുകൾ, ബാർബിക്യൂ സോസുകൾ, ബാർബിക്യൂ, ഗ്രില്ലിങ് സെറ്റുകൾ, അനുബന്ധ ആക്സസറികൾ എന്നിവ ഉൾപ്പെടെയുള്ള മികച്ച ബാർബിക്യൂ ഉൽപന്നങ്ങൾക്ക് ആകർഷകമായ ഓഫറുകളും ഡിസ്കൗണ്ടുകളും പ്രമോഷന്റെ ഭാഗമായുണ്ട്.
പ്രമോഷന്റെ ഭാഗമായി, ഹൈപ്പർ മാർക്കറ്റിലെ അൽഖുറൈൻ ഔട്ട്ലെറ്റിൽ ലൈവ് ബാർബിക്യൂ മത്സരം നടന്നു. 100ലധികം മത്സരാർഥികൾ പങ്കെടുത്തു. തത്സമയം, വീട്ടിൽനിന്ന് ബാർബിക്യൂ ചെയ്യുന്നത് എന്നിങ്ങനെ രണ്ട് ഇനങ്ങളിലായി നടന്ന മത്സരത്തിൽ വിജയികൾക്ക് മികച്ച സമ്മാനം ലഭിച്ചു. ജനപ്രിയ ഫുഡ് ബ്രാൻഡായ അൽയൂം ആയിരുന്നു പ്രധാന സ്പോൺസർ. അമേരിക്കാന, സീറ, സാദിയ ഫുഡ് ബ്രാൻഡുകൾ സഹസ്പോൺസർമാരായി. വിജയികൾക്കും പങ്കെടുക്കുന്നവർക്കും ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഉന്നത മാനേജ്മെന്റും മുഖ്യ സ്പോൺസറായ അൽയൂം, അമേരിക്കാന, സീറ, സാദിയ എന്നിവയുടെ പ്രതിനിധികളും ചേർന്ന് സമ്മാനം നൽകി.
ലുലു ബാർബിക്യൂ നൈറ്റ്സി’ന്റെ ഭാഗമായി ഒരുക്കിയ ബാർബിക്യൂ മത്സരത്തിൽനിന്ന്
സ്പോൺസർമാരുടെയും സഹ സ്പോൺസർമാരുടെയും ഉൽപന്ന പ്രദർശനം, ഭക്ഷണ സാമ്പിളിങ് സ്റ്റാൾ, അൽമറായി, ലണ്ടൻ ഡെയറി, റെഡ് ബുൾ, നൈഫ് ചിക്കൻ, ഖസാന തുടങ്ങിയ മറ്റു ഭക്ഷണ-പാനീയ ബ്രാൻഡുകൾ എന്നിവ ഇതിന്റെ ഭാഗമായി ഒരുക്കിയിരുന്നു. കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ, കാർട്ടൂൺ കഥാപാത്രങ്ങൾ, ലൈറ്റ് മാൻ, ദ ടോളസ്റ്റ് മാൻ ഷോകൾ, തൽക്ഷണ മത്സരങ്ങൾ, മറ്റു വിനോദങ്ങൾ എന്നിവയും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

