ലുലു ഹൈപ്പർമാർക്കറ്റിൽ ‘ലെയർ അപ് ഇൻ സ്റ്റൈൽ 2025' വിന്റർ കളക്ഷൻ
text_fieldsലുലു 'ലെയർ അപ് ഇൻ സ്റ്റൈൽ- 2025' വിന്റർ കളക്ഷൻ ലോഞ്ചിങ്
കുവൈത്ത് സിറ്റി: ശൈത്യകാലത്തെ വരവേൽക്കാൻ വിന്റർ കലക്ഷനുമായി ലുലു ഹൈപ്പർമാർക്കറ്റ്. അൽ റായ് ഔട്ട്‌ലെറ്റിൽ നടന്ന ചടങ്ങിൽ 'ലെയർ അപ് ഇൻ സ്റ്റൈൽ- 2025' വിന്റർ കളക്ഷൻ പുറത്തിറക്കി. കുവൈത്തിലെ പ്രമുഖ ഫാഷൻ ഇൻഫ്ലുവൻസർമാരും വ്ലോഗർമാരും ലുലുവിന്റെ സീനിയർ മാനേജ്‌മെന്റ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ലുലു ഹൈപ്പർമാർക്കറ്റ് സംഘടിപ്പിച്ച കുട്ടികളുടെ ഫാഷൻ ഷോയിൽനിന്ന്
പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പുതിയ സീസണിലെ ഫാഷൻ ലൈനുകൾ 'ലെയർ അപ് ഇൻ സ്റ്റൈൽ- 2025'ൽ അവതരിപ്പിക്കുന്നു. മത്സരാധിഷ്ഠിത വിലകളിൽ വസ്ത്രങ്ങൾ, പാദരക്ഷകൾ, സ്ത്രീകളുടെ ബാഗുകൾ എന്നിവയും സ്വന്തമാക്കാം. പ്രമുഖ ശൈത്യകാല ഫാഷൻ ബ്രാൻഡുകൾ പരിപാടിയിൽ പ്രദർശിപ്പിച്ചു. ആഘോഷ ഭാഗമായി കുട്ടികളുടെ ഫാഷൻ ഷോയും സംഘടിപ്പിച്ചു. സീസണിലെ ട്രെൻഡി ശൈത്യകാല വസ്ത്രങ്ങൾ ധരിച്ച് 50ലധികം കുട്ടികൾ ഫാഷൻ ഷോയിൽ പങ്കെടുത്തു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് പ്രത്യേക സമ്മാനങ്ങളും പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

