ലുലു ഹൈപർ മാർക്കറ്റിൽ 'ഡിസ്കവർ അമേരിക്ക' ഫെസ്റ്റിവലിന് തുടക്കം
text_fieldsലുലു ഹൈപർ മാർക്കറ്റിൽ ‘ഡിസ്കവർ അമേരിക്ക’ പ്രമോഷൻ കാമ്പയിൻ അമേരിക്കൻ എംബസിയിലെ സാമ്പത്തികകാര്യ കോൺസുലർ പാട്രിക് എൽ ചോ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീട്ടെയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപർ മാർക്കറ്റിൽ 'ഡിസ്കവർ അമേരിക്ക വിത്ത് എ ഫോർക് ആൻഡ് റോഡ് 2021' ഫെസ്റ്റിവലിന് തുടക്കമായി. തിങ്കളാഴ്ച ഉച്ചക്ക് 12ന് ലുലു ഖുറൈൻ ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ അമേരിക്കൻ എംബസിയിലെ സാമ്പത്തികകാര്യ കോൺസുലർ പാട്രിക് എൽ ചോ ഉദ്ഘാടനം നിർവഹിച്ചു. ലുലു മാനേജ്മെൻറ് പ്രതിനിധികളും ഉപഭോക്താക്കളും അഭ്യുദയ കാംക്ഷികളും ചടങ്ങിൽ സംബന്ധിച്ചു. ആഘോഷത്തോടനുബന്ധിച്ച് ലുലുവിെൻറ എല്ലാ ഔട്ട്ലെറ്റിലും അമേരിക്കൻ ബ്രാൻഡഡ് ഉൽപന്നങ്ങളുടെ പ്രത്യേക പ്രദർശനവും വിൽപനയുമുണ്ടാവും.
ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്ക് ഇത് ലഭ്യമാണെന്ന് മാനേജ്മെൻറ് വ്യക്തമാക്കി. സ്റ്റാച്യൂ ഓഫ് ലിബർട്ടി ഉൾപ്പെടെ അമേരിക്കൻ പൈതൃകങ്ങളുടെ മാതൃകയുമായി മനോഹരമായ അലങ്കാരങ്ങളുമായി ലുലു ശാഖകൾ ആകർഷകമാക്കിയിട്ടുണ്ട്. അമേരിക്കൻ ഭൂപ്രകൃതിയും സാംസ്കാരിക പൈതൃക കേന്ദ്രങ്ങളും മറ്റു സവിശേഷതകളും വിവരിക്കുന്ന വിഡിയോ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചു. നൃത്ത പരിപാടികളും അരങ്ങേറി. അമേരിക്കൻ രുചിഭേദങ്ങൾ ആസ്വദിക്കാൻ സൗകര്യമൊരുക്കി പ്രത്യേക കൗണ്ടറുകളും സാംപ്ലിങ് സ്റ്റേഷനുകളും ഒരുക്കിയിരുന്നു. കാമ്പയിൻ ഒരാഴ്ച നീളും.

