ലുലു ഹൈപ്പർ മാർക്കറ്റിൽ 'ചോക്കോ വീക്ക് 2020' ആരംഭിച്ചു
text_fieldsലുലു ഹൈപ്പർ മാർക്കറ്റിൽ ‘ചോക്കോ വീക്ക് 2020’ ഉദ്ഘാടന ചടങ്ങ്
കുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീെട്ടയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ 'ചോക്കോ വീക്ക് 2020' പ്രമോഷൻ കാമ്പയിൻ ആരംഭിച്ചു. ക്രിസ്മസ്, പുതുവത്സര ആഘോഷത്തോടനുബന്ധിച്ചാണ് കാമ്പയിൻ ആരംഭിച്ചത്. വൈവിധ്യമാർന്ന ചോക്ലറ്റ് ഉൽപന്നങ്ങൾ ലുലുവിെൻറ കുവൈത്തിലെ എല്ലാ ഒൗട്ട്ലെറ്റുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രമുഖ ബ്രാൻഡുകളായ നെസ്ലെ, മാർസ് എന്നിവയുമായി സഹകരിച്ചാണ് കാമ്പയിൻ.
ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന കുട്ടികളുടെ സാന്താക്ലോസ് ഫാൻസി ഡ്രസ് മത്സരത്തിൽനിന്ന്
ഉദ്ഘാടന ഭാഗമായി ഖുറൈൻ, അൽറായി ഒൗട്ട്ലെറ്റുകളിൽ നടന്ന ചടങ്ങിൽ 10 മീറ്റർ നീളമുള്ള കേക്ക് മുറിച്ചു. ഖുറൈൻ ഒൗട്ട്ലെറ്റിൽ ലുലു, നെസ്ലെ മാനേജ്മെൻറ് പ്രതിനിധികൾ ചേർന്ന് കേക്ക് മുറിക്കൽ ചടങ്ങ് നിർവഹിച്ചു. അൽ റായി ഒൗട്ട്ലെറ്റിൽ ലുലു, ഗൾഫ് ട്രേഡിങ് ആൻഡ് റെഫ്രിജറേഷൻ കമ്പനി മാനേജ്മെൻറ് പ്രതിനിധികളും മാർസ് സ്പോൺസർമാരും നേതൃത്വം നൽകി. ക്രിസ്മസ് പശ്ചാത്തലത്തിൽ സാന്താക്ലോസ് സമ്മാനങ്ങളും ചോക്ലറ്റും നൽകി ചടങ്ങിനെത്തിയവരെ സന്തോഷിപ്പിച്ചു.
കുട്ടികളുടെ സാന്താക്ലോസ് ഫാൻസി ഡ്രസ് മത്സരവും സംഘടിപ്പിച്ചു. വിജയികൾക്ക് ആകർഷകമായ സമ്മാനം നൽകി. കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.

