ലുലു ഹൈപ്പർമാർക്കറ്റിൽ 'ബ്രിട്ടീഷ് ഫുഡ് വീക്ക് 2022' പ്രമോഷൻ ആരംഭിച്ചു
text_fieldsലുലു ഹൈപ്പർമാർക്കറ്റിൽ ‘ബ്രിട്ടീഷ് ഫുഡ് വീക്ക് 2022’ പ്രമോഷൻ കാമ്പയിൻ കുവൈത്തിലെ യു.കെ അംബാസഡർ ബെലിൻഡ ലൂയിസ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീട്ടെയിലർ ആയ ലുലു ഹൈപ്പർമാർക്കറ്റിൽ 'ബ്രിട്ടീഷ് ഫുഡ് വീക്ക് 2022' പ്രമോഷൻ കാമ്പയിൻ ആരംഭിച്ചു. കുവൈത്തിലെ യു.കെ അംബാസഡർ ബെലിൻഡ ലൂയിസ് ഉദ്ഘാടനം നിർവഹിച്ചു. ലുലു ഹൈപ്പർമാർക്കറ്റ് ഉന്നത മാനേജ്‌മെന്റും ഉപഭോക്താക്കളും അഭ്യുദയകാംക്ഷികളും സംബന്ധിച്ചു.
ബ്രിട്ടനിൽനിന്നുള്ള മ്യൂസിക് ബാൻഡിന്റെ പെർഫോമൻസ് ഉദ്ഘാടന ചടങ്ങിന് മിഴിവേകി. മേയ് 28 മുതൽ ജൂൺ മൂന്ന് വരെയാണ് കാമ്പയിൻ. ആഘോഷത്തോടനുബന്ധിച്ച് കാമ്പയിൻ കാലയളവിൽ ലുലുവിന്റെ എല്ലാ ഔട്ട്ലെറ്റിലും ബ്രിട്ടീഷ് ബ്രാൻഡഡ് ഉൽപന്നങ്ങളുടെ പ്രത്യേക പ്രദർശനവും വിൽപനയുമുണ്ടാവും. ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്ക് ഇത് ലഭ്യമാണെന്ന് മാനേജ്മെൻറ് വ്യക്തമാക്കി. ബ്രിട്ടനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും പൈതൃകങ്ങളുടെയും മാതൃകകൾ തീർത്ത കലാവിരുതുകൾ അത്യാകർഷകമാണ്.
ബ്രിട്ടീഷ് പൈതൃകങ്ങളുടെ മോഡലുകളുമായി മനോഹരമായ അലങ്കാരങ്ങളുമായി ലുലുവിന്റെ എല്ലാ ശാഖകളും ആകർഷകമാക്കിയിട്ടുണ്ട്. കുവൈത്തിലെ ഉപഭോക്താക്കൾക്ക് ലോകമെമ്പാടുനിന്നുമുള്ള വൈവിധ്യമാർന്ന മികച്ച ഉൽപ്പന്നങ്ങൾ ആകർഷകമായ വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഇത്തരം പ്രമോഷൻ കാമ്പയിനിലൂടെ ഒരുക്കുന്നതെന്ന് ലുലു ഹൈപ്പർ മാർക്കറ്റ് മാനേജ്മെന്റ് അറിയിച്ചു.

