Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലുലു ഹൈപ്പർ...

ലുലു ഹൈപ്പർ മാർക്കറ്റി​െൻറ പേരിൽ വ്യാജവാർത്ത

text_fields
bookmark_border
ലുലു ഹൈപ്പർ മാർക്കറ്റി​െൻറ പേരിൽ വ്യാജവാർത്ത
cancel

കുവൈത്ത്​ സിറ്റി: കോവിഡ്​ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ലുലു ഹൈപ്പർ മാർക്കറ്റ്​ 500 ഡോളറി​​െൻറ കൂപ്പൺ സൗജന് യമായി നൽകുന്നുവെന്ന്​ വ്യാജ വാർത്ത പ്രചരിക്കുന്നു. വെബ്​സൈറ്റ്​ രൂപവത്​കരിച്ചാണ്​ വ്യാജവാർത്ത പ്രചരിപ്പിക ്കുന്നത്​. വാട്​സ്​ആപ്​ ഗ്രൂപ്പുകളിലൂടെയും ഫേസ്​ബുക്കിലൂടെയും ഇത്​ പ്രചരിക്കുന്നുണ്ട്​. ചെറിയ ചോദ്യാവലി പൂരിപ്പിച്ചശേഷം 20 സുഹൃത്തുക്കൾക്കോ അഞ്ച്​ വാട്​സ്​ആപ്​ ഗ്രൂപ്പുകളിലോ അയക്കാൻ ആവശ്യപ്പെടുകയാണ്​ ചെയ്യുന്നത്​.


ഇതോ​ടെ ലുലുവി​​െൻറ ഏത്​ ഒൗട്ട്​ലെറ്റിൽനിന്നും 500 ഡോളറി​​െൻറ പർച്ചേസ്​ നടത്താമെന്നാണ്​ വാഗ്​ദാനം. ഒാൺലൈൻ പർച്ചേസും നടത്താമെന്ന്​ പറയുന്നു. എന്നാൽ, ഇത്തരം അറിയിപ്പുകൾ വ്യാജമാണെന്നും സംഭവം​ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയതായും ലുലു ഗ്രൂപ്​​ ചീഫ്​ കമ്യൂണിക്കേഷൻ ഒാഫിസർ വി. നന്ദകുമാർ അറിയിച്ചു. ഇത്തരം വഞ്ചനകളിൽ കുടുങ്ങരുതെന്നും ലുലു ഗ്രൂപി​​െൻറ വിവിധ പദ്ധതികളും ആനുകൂല്യങ്ങളും സംബന്ധിച്ച അനൗൺസ്​മ​െൻറുകൾ ഒൗദ്യോഗിക ​സോഷ്യൽ മീഡിയ പേജുകളും വിശ്വസ്​ത പത്രമാധ്യമങ്ങളും വഴി മാത്രമേ പുറത്തുവിടുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newslulu hypermarket
News Summary - lulu hypermarket-kuwait-gulf news
Next Story