ലുലു ഹൈപ്പർ മാർക്കറ്റ് കുവൈത്തിലെ പത്താമത് ഷോറൂം തുറന്നു
text_fieldsകുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ പ്രമുഖ റീെട്ടയിലറായ ലുലു ഗ്രൂപ്പിെൻറ കുവൈത്തിലെ പത്താമത് ഹൈപ്പർ മാർക്കറ്റ് ഫഹാഹീലിൽ പ്രവർത്തനമാരംഭിച്ചു. കുവൈത്ത് വ്യവസായ വകുപ്പ് മേധാവി അബ്ദുൽ കരീം താഖി അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. യു.എ.ഇ, ഇന്ത്യ, മലേഷ്യ, ഫിലിപ്പീൻസ്, ദക്ഷിണാഫ്രിക്ക, കെനിയ സ്ഥാനപതിമാരും സന്നിഹിതരായിരുന്നു.ഒന്നര ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ മൂന്ന് നിലകളിലാണ് പുതിയ ഹൈപ്പർ മാർക്കറ്റ് സ്ഥിതിചെയ്യുന്നത്. ലുലു ഗ്രൂപ്പിെൻറ 184ാമത് ഹൈപ്പർ മാർക്കറ്റാണിത്. കുവൈത്തിൽ വൈകാതെ മൂന്ന് ഹൈപ്പർ മാർക്കറ്റുകൾ കൂടി ആരംഭിക്കുമെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു.
നവീനമായ ഷോപ്പിങ് അനുഭവമായിരിക്കും ഫഹാഹീലിലെ ഹൈപ്പർ മാർക്കറ്റ് ഉപഭോക്താക്കൾക്ക് നൽകുകയെന്നും അദ്ദേഹം പറഞ്ഞു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ജി.സി.സി രാജ്യങ്ങൾ, ഈജിപ്ത്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലായി 20 ഹൈപ്പർ മാർക്കറ്റുകൾ ആരംഭിക്കുമെന്നും യൂസുഫലി പറഞ്ഞു. ലുലു ഗ്രൂപ്പ് സി.ഇ.ഒ സൈഫി രുപാവാല, എക്സിക്യൂട്ടിവ് ഡയറക്ടർ അഷ്റഫ് അലി എം.എ, ലുലു കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ് എന്നിവരും സംബന്ധിച്ചു.
