ലുലു ഹൈപ്പർ മാർക്കറ്റിൽ ഷോപ്പിങ് ഗിഫ്റ്റ് കാർഡ് പദ്ധതി
text_fields
കുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീെട്ടയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ ഷോപ്പിങ് ഗിഫ്റ്റ് കാർഡ് പദ്ധതി തുടങ്ങി. ‘വൺ ഗിഫ്റ്റ് അൺലിമിറ്റഡ് ചോയ്സ്’ തലക്കെട്ടിലുള്ള പദ്ധതി ശനിയാഴ്ച ഉച്ചക്ക് 12.30ന് ലുലു അൽ റായ് ഒൗട്ട്ലെറ്റിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകാനായി അൽ വസാഹ് ടീ പ്രതിനിധികൾ ആദ്യമായി 10,000 ദീനാറിെൻറ ഗിഫ്റ്റ് കാർഡ് വാങ്ങി.
ജന്മദിനം, വാർഷികാഘോഷങ്ങൾ, മതപരമായ ചടങ്ങുകൾ, ബിരുദദാനം തുടങ്ങിയവക്ക് സമ്മാനിക്കാൻ കഴിയുന്ന 50 ദീനാർ, 25 ദീനാർ, 10 ദീനാർ എന്നീ മൂല്യങ്ങളിലുള്ള കാർഡുകളാണുള്ളത്. കാർഡിെൻറ മുഴുവൻ മൂല്യത്തിനും സാധനങ്ങൾ വാങ്ങാം. കാർഡ് വാങ്ങിയത് മുതൽ ഒരു വർഷത്തെ കാലാവധിയാണുള്ളത്. ഇക്കാലയളവിൽ പല തവണയായി ഉപയോഗപ്പെടുത്താം. പ്രിയപ്പെട്ടവർക്ക് ഗിഫ്റ്റ് കാർഡ് സമ്മാനമായി നൽകുന്നതോടെ അവർക്കിഷ്ടപ്പെട്ട സാധനങ്ങൾ സൗകര്യങ്ങൾക്കനുസരിച്ച് വാങ്ങാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
