ലുലു ഹൈപ്പർ മാർക്കറ്റിൽ ഇൗജിപ്ഷ്യൻ ഫെസ്റ്റിവലിന് തുടക്കം
text_fieldsകുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീെട്ടയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ ഇൗജിപ്ത് ഫെസ്റ്റിവലിന് തുടക്കമായി.
വ്യാഴാഴ്ച വൈകീട്ട് ആറിന് ലുലു ദജീജ് ഒൗട്ട്ലെറ്റിൽ നടന്ന ചടങ്ങിൽ കുവൈത്തിലെ ഇൗജിപ്ഷ്യൻ അംബാസഡർ താരിഖ് അൽ ഖൂനി പ്രമോഷൻ കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
ഒക്ടോബർ 20 വരെയാണ് കാമ്പയിൻ. ലുലു മാനേജ്മെൻറ് പ്രതിനിധികളും ഉപഭോക്താക്കളും അഭ്യുദയ കാംക്ഷികളും ചടങ്ങിൽ സംബന്ധിച്ചു.
ആഘോഷത്തോടനുബന്ധിച്ച് ലുലുവിെൻറ എല്ലാ ഒൗട്ട്ലെറ്റിലും അൽ മർവ, അൽ സഹീർ, ഫ്രോസ്റ്റ് ഫുഡ്സ്, മിസ്റ്റർ ഫ്രീസ്, സീ സ്റ്റാർ, സൺ മൂൺ തുടങ്ങിയ ഇൗജിപ്ഷ്യൻ ബ്രാൻഡഡ് ഉൽപന്നങ്ങളുടെ പ്രത്യേക പ്രദർശനവും വിൽപനയുമുണ്ടാവും.
ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്ക് ഇത് ലഭ്യമാണെന്ന് മാനേജ്മെൻറ് വ്യക്തമാക്കി. മിസ്റിെൻറ പൈതൃകങ്ങളുടെ ആവിഷ്കാരവും കലാരൂപങ്ങളും ഉദ്ഘാടന പരിപാടിയെ ഹൃദ്യമാക്കി. പൈതൃകങ്ങളുടെ മോഡലുകളും മനോഹരമായ അലങ്കാരങ്ങളുമായി ലുലുവിെൻറ എല്ലാ ശാഖകളും ആകർഷകമാക്കിയിട്ടുണ്ട്.
