ലുലു ഹൈപ്പർ മാർക്കറ്റിൽ റിപ്പബ്ലിക് ദിനാഘോഷം
text_fieldsകുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീെട്ടയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. ഇൻക്രെഡിബിൾ ഇന്ത്യ 2018 എന്ന പേരിലുള്ള ആഘോഷം പുതുതായി കുവൈത്തിൽ ചുമതലയേറ്റ ഇന്ത്യൻ അംബാസഡർ കെ. ജീവ സാഗർ ഉദ്ഘാടനം ചെയ്തു. ജനുവരി 27ന് വൈകീട്ട് ആറിന് ലുലു അൽ റായി ഒൗട്ട്ലെറ്റിലാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. രണ്ടുമണിക്കൂർ നീണ്ട സാംസ്കാരിക പരിപാടികളിൽ ഇന്ത്യയുടെ സമ്പന്നമായ പൈതൃകം വരച്ചുകാട്ടിയ നൃത്തവും സംഗീതശിൽപങ്ങളും ഉണ്ടായിരുന്നു. ഫെബ്രുവരി മൂന്നുവരെ ലുലുവിെൻറ കുവൈത്തിലെ എല്ലാ ഒൗട്ട്ലെറ്റുകളിലും പ്രത്യേക ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയുടെ തനത് ഉൽപന്നങ്ങളുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ സാംസ്കാരിക ചിഹ്നങ്ങളും പൈതൃകങ്ങളും കൊത്തിവെച്ച കലാരൂപങ്ങൾ ആകർഷകമാണ്. ലുലു മാനേജ്മെൻറ് പ്രതിനിധികളും ഉപഭോക്താക്കളും അഭ്യുദയ കാംക്ഷികളും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ആഘോഷത്തോടനുബന്ധിച്ച് ലുലുവിെൻറ എല്ലാ ഒൗട്ട്ലെറ്റിലും ഇന്ത്യൻ ബ്രാൻഡഡ് ഉൽപന്നങ്ങളുടെ പ്രത്യേക പ്രദർശനവും വിൽപനയുമുണ്ടാവും. തനത് ഭക്ഷ്യഉൽപന്നങ്ങളും ഒരുക്കിയിട്ടുണ്ട്. ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്ക് ഇത് ലഭ്യമാണെന്ന് മാനേജ്മെൻറ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
