ലുലു ഹൈപ്പർ മാർക്കറ്റിൽ ഇൗജിപ്​ത്​ ഫെസ്​റ്റിവൽ

12:21 PM
07/10/2017
ലുലു ഹൈപ്പർ മാർക്കറ്റിൽ ഇൗജിപ്​ത്​ ഫെസ്​റ്റിവൽ കുവൈത്തിലെ ഇൗജിപ്​ത്​ അംബാസഡർ യാസിർ അതീഫ്​ ഉദ്​ഘാടനം ചെയ്യുന്നു

കുവൈത്ത്​ സിറ്റി: മേഖലയിലെ മുൻനിര ​റീ​െട്ടയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ ഇൗജിപ്​ത്​ ഫെസ്​റ്റിവലിന്​ തുടക്കമായി. ഒക്​ടോബർ അഞ്ചിന്​ വൈകീട്ട്​ ദജീജ്​ ഒൗട്ട്​ലെറ്റിൽ നടന്ന ചടങ്ങിൽ കുവൈത്തിലെ ഇൗജിപ്​ത്​ അംബാസഡർ യാസിർ അതീഫ്​ ഉദ്​ഘാടനം നിർവഹിച്ചു. 11 ദിവസത്തെ കാമ്പയിൻ കാലത്ത്​ ലുലു ഹൈപ്പർ മാർക്കറ്റി​​െൻറ കുവൈത്തിലെ എല്ലാ ഒൗട്ട്​ലെറ്റുകളിലും പ്രത്യേക ഉൽപന്നങ്ങൾ ലഭ്യമാണ്​.

ഇൗജിപ്​ഷ്യൻ ഭക്ഷ്യവിഭവങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മീൻ, മാംസം, ഒലീവ്​ തുടങ്ങിയവ ലഭിക്കും. ഉദ്​ഘാടനത്തിനോടനുബന്ധിച്ച്​ പരമ്പരാഗത ഇൗജിപ്​ഷ്യൻ കലാരൂപങ്ങൾ ഒരുക്കിയിരുന്നു. പിരമിഡുകളുടെയും ഇൗജിപ്​ഷ്യൻ ഒട്ടകത്തി​​െൻറയും കുതിരയുടെയും രൂപങ്ങളും കൗതുകം പകർന്നു. കാമ്പയിൻ കാലത്ത്​ ​12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ക്ലേ മോഡലിങ്​, പരമ്പരാഗത വസ്​ത്രങ്ങളുടെ ഫാഷൻ ഷോ എന്നിവയുണ്ടാവും. വിവിധ രാജ്യങ്ങളിലുള്ളവർക്ക്​ വ്യത്യസ്​ത സംസ്​കാരങ്ങളെ പരിചയപ്പെടാൻ അവസരമൊരുക്കുന്നതാണ്​ ഇത്തരം ഉത്സവങ്ങൾ.

COMMENTS