ലുലു ‘ലൈവ് ഫോർ ഫ്രീ’ കാമ്പയിനിലെ വിജയികൾക്ക് സമ്മാനം നൽകി
text_fieldsകുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീെട്ടയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റ് സംഘടിപ്പിച്ച ‘ലൈവ് ഫോർ ഫ്രീ’ പ്രമോഷൻ പരിപാടിയിലെ വിജയികൾക്ക് സമ്മാനദാനം നടത്തി. ലുലു അൽ റായി ഒൗട്ട്ലെറ്റിൽ നടന്ന പരിപാടിയിൽ 25 വിജയികൾക്ക് ഗിഫ്റ്റ് വൗച്ചറുകൾ നൽകി. ലുലു മാനേജ്മെൻറ്, വിശിഷ്ടാതിഥികൾ, അഭ്യുദയകാംക്ഷികൾ എന്നിവർ പെങ്കടുത്തു. നവംബർ 29 മുതൽ ഡിസംബർ ഒമ്പത് വരെ കാലയളവിൽ ലുലുവിെൻറ വിവിധ ഒൗട്ട്ലെറ്റുകളിൽനിന്ന് അഞ്ച് ദീനാറിെൻറ പർച്ചേസ് നടത്തിയവരിൽനിന്ന് നറുക്കെടുത്താണ് സമ്മാനാർഹരെ കണ്ടെത്തിയത്. ബംബർ സമ്മാനം 600 ദീനാറിെൻറ ഗിഫ്റ്റ് വൗച്ചർ ആയിരുന്നു. മറ്റ് 24 പേർക്ക് 200 ദീനാറിെൻറ വീതം ഗിഫ്റ്റ് വൗച്ചർ നൽകി.
