Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലുലു ഹൈപ്പർ മാർക്കറ്റ്...

ലുലു ഹൈപ്പർ മാർക്കറ്റ് ഫുൾഫിൽമെന്റ് സെന്റർ തുറന്നു

text_fields
bookmark_border
ലുലു ഹൈപ്പർ മാർക്കറ്റ് ഫുൾഫിൽമെന്റ് സെന്റർ തുറന്നു
cancel
camera_alt

ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഫു​ൾ​ഫി​ൽ​മെ​ന്റ് സെ​ന്റ​ർ കു​വൈ​ത്തി​ലെ ദോ​ഹ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

കു​വൈ​ത്ത് സി​റ്റി: ഇ -​കോ​മേ​ഴ്സ് മേ​ഖ​ല ശ​ക്തി​പ്പെ​ടു​ത്താ​നാ​യി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് കു​വൈ​ത്തി​ൽ വ​ലി​യ ഫു​ൾ​ഫി​ൽ​മെ​ന്റ് സെ​ന്റ​ർ തു​റ​ന്നു. കു​വൈ​ത്തി​ലെ ദോ​ഹ​യി​ൽ എ​ജി​ലി​റ്റി ലോ​ജി​സ്റ്റി​ക്സ് പാ​ർ​ക്കി​ൽ 80,000 ച​തു​ര​ശ്ര മീ​റ്റ​റി​ലാ​ണ് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ കേ​ന്ദ്രം തു​റ​ന്ന​ത്.

കു​വൈ​ത്ത് മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ അം​ഗം അ​ബ്ദു​ല്ല അ​ൽ ഇ​നീ​സി, ലു​ലു ​ഗ്രൂ​പ് ഇ​ന്റ​ർ​നാ​ഷ​ന​ൽ പ്രൊ​ക്യൂ​ർ​മെ​ന്റ് ആ​ൻ​ഡ് ​റീ​ട്ടെ​യി​ൽ ഡ​യ​റ​ക്ട​ർ​മാ​രാ​യ മു​ജീ​ബ് റ​ഹ്മാ​ൻ ​തേ​പ്പ​റ​മ്പി​ൽ, ഷാ​ബു അ​ബ്ദു​ൽ മ​ജീ​ദ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ലു​ലു ഉ​ന്ന​ത മാ​നേ​ജ്മെ​ന്റ്, എ​ജി​ലി​റ്റി ലോ​ജി​സ്റ്റി​ക്സ് പാ​ർ​ക് സി.​ഇ.​ഒ ന​ദീ​ർ സ​കീ​ൻ, ഉ​പ​ഭോ​ക്താ​ക്ക​ൾ, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ, സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളു​ടെ ലോ​ജി​സ്റ്റി​ക് ഹ​ബ് ആ​യി ലു​ലു ഫു​ൾ​ഫി​ൽ​മെ​ന്റ് സെ​ന്റ​റി​ന് മാ​റാ​ൻ ക​ഴി​യും. കു​വൈ​ത്തി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ലോ​കോ​ത്ത​ര ഓ​ൺ​ലൈ​ൻ ഷോ​പ്പി​ങ് അ​നു​ഭ​വം സ​മ്മാ​നി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ഫ്ര​ഷ് ആ​ൻ​ഡ് ഫ്രോ​സ​ൺ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളും മ​റ്റു ഉ​ൽ​പ​ന്ന​ങ്ങ​ളും എ​ളു​പ്പ​ത്തി​ൽ കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലു​ള്ള അ​ത്യാ​ധു​നി​ക സം​ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളും സാ​​ങ്കേ​തി​ക വി​ദ്യ​യും ആ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഓ​ൺ​ലൈ​ൻ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് സു​ര​ക്ഷി​ത​മാ​യും വേ​ഗ​ത്തി​ലും കാ​ര്യ​ക്ഷ​ത​മ​യോ​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ അ​യ​ക്കാ​ൻ ക​ഴി​യും. താ​പ​നി​ല ക്ര​മീ​ക​രി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യും ഫു​ൾ​ഫി​ൽ​മെ​ന്റ് സെ​ന്റ​റി​ന് പി​ൻ​ബ​ല​മേ​കും.


ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഫു​ൾ​ഫി​ൽ​മെ​ന്റ് സെ​ന്റ​റി​ലെ​ ഡെ​ലി​വ​റി വാ​ഹ​ന​ങ്ങ​ൾ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​പ്പോ​ൾ



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lulu Hypermarket
News Summary - Lulu Hypermarket Fulfillment Center opens
Next Story